വീട്ടിലൊരാൾ ഗർഭിണിയായതു പോലെയാണ് ; ഞാൻ മുറിയിലേക്കു ചെല്ലുമ്പോൾ കട്ടിൽ ഒഴിഞ്ഞു തരും! ഗർഭകാല അനുഭവവുമായി അശ്വതി ശ്രീകാന്ത് !

അവതാരകയായി എത്തി പിന്നീട് മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലെ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അശ്വതിയ്ക്ക് മികച്ച നടിയ്ക്കുള്ള സംസഥാന സർക്കാർ ടെലിവിഷൻ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. നിരവധി ആരാധകരാണ് അശ്വതിയ്ക്ക് ഉള്ളത്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ഇന്നിപ്പോൾ അശ്വതിയുടെ ഒരു അഭിമുഖമാണ് വൈറൽ ആകുന്നത് അഭിമുഖത്തിനിടയിൽ ഗര്ഭകാലത്തെ അഭിനയത്തെ കുറിച്ച് അവതാരകൻ ചോദിച്ച ചോദ്യത്തിന് അശ്വതി നൽകിയ മറുപടിയാണ് വൈറൽ ആയിരിക്കുന്നത്. അശ്വതിയുടെ മറുപടി ഇങ്ങനെയായിരുന്നു. “ആശുപത്രിയിൽ പോകുന്നതിനേക്കാൾ റിസ്കായിരുന്നു ഷൂട്ടിങ്ങിനു പോകുന്നത്. പക്ഷേ, കോവിഡിനൊപ്പം ജീവിക്കാൻ എല്ലാവരും പഠിച്ചു. വീട്ടിലൊരാൾ ഗർഭിണിയായതു പോലെയാണ് ലൊക്കേഷനിലുള്ളവരും കെയർ ചെയ്തത്. വേഗത്തിൽ നടന്നാൽ വഴക്കു പറയും. ഞാൻ മുറിയിലേക്കു ചെല്ലുമ്പോൾ കട്ടിൽ ഒഴിഞ്ഞു തരും. ഒൻപതാം മാസം തുടങ്ങുന്നതു വരെ ഷെഡ്യൂൾ മുടക്കിയില്ല.ഇത് ആൺകുട്ടിയാണെന്നാണ് ‘ചക്കപ്പഴ’ത്തിലെ മുത്തശ്ശി ലക്ഷണം നോക്കി പ്രവചിച്ചിരുന്നത്. പെൺകുട്ടി ആയതിൽ ഏറ്റവും സന്തോഷം പദ്മയ്ക്കാണ്. അവൾക്കാണ് കൂടെപ്പിറപ്പു വേണമെന്ന ചിന്ത തന്നെ ആദ്യം തോന്നിയത്. പദ്മയുടെ ആഗ്രഹം അനിയത്തിയെ ആയിരുന്നു. അതിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട് കേട്ടോ. പദ്മയ്ക്കു അടുത്തു പരിചയമുള്ള ആൺകുട്ടികളൊക്കെ കുറുമ്പന്മാരാണ്. കമല വന്നതോടെ അവൾ സൂപ്പർ ഹാപ്പി.” അശ്വതിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.