പണ്ട് കാലത്തെ സിനിമാ സെറ്റുകളിലെ കഥകള്‍ നടീനടന്മാര് പങ്കുവെയ്ക്കുന്നത് കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും വളരെയേറെ കൗതുകമാണ്. ഇത്തരത്തില്‍ നടന് മുകേഷ് പങ്കുവെച്ച ഒരു അനുഭവമാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. നടി ഉര്‍വശിയെ വളരെ രസകരമായി പറ്റിച്ച കഥയാണ് മുകേഷ് പറയുന്നത്. നന്മ നിറഞ്ഞവന് ശ്രീനിവാസന് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടന്ന സംഭവമായിരുന്നു അത്. ആ അനുഭവത്തെ കുറിച്ചുള്ള മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ഞാനും ജയറാമും ഉര്‍വശിയും രഞ്ജിനിയുമാണ് അഭിനയിക്കുന്നത്. കുട്ടനാട്ടിലാണ് ഷൂട്ടിംഗ്. വിജി തമ്പിയാണ് ഡയറക്ടര്‍. ഷോട്ടിനായി കാത്തിരിക്കുമ്പോള്‍ തൊട്ടടുത്ത് ഉര്‍വശി ഇരിപ്പുണ്ട്.
ഒരു തമാശയൊപ്പിക്കാമെന്ന് വിചാരിച്ച് ഞാന്‍ അവിടിരുന്ന ഒരു പേപ്പറില്‍ എന്തൊക്കയോ ഗൗരവമായി എഴുതുന്നതായി കാണിച്ചെന്നും അത് കണ്ട് ഉര്‍വശി ഞാനെന്താണ് എഴുതുന്നത് എന്ന ആകാംക്ഷയോടെ അവിടേക്ക് വന്നു. മുകേഷേട്ടന് എന്താ എഴുതുന്നത്, ഇനി വല്ല ലവ് ലെറ്ററുമാണോ, അങ്ങനെയാണേല്‍ ഇങ്ങേരെ വെറുതേ വിടാന്‍ പറ്റില്ലല്ലോ, എന്നൊക്കെ ഉര്‍വശി ചിന്തിക്കുന്നത് എനിക്ക് ഇവിടിരുന്നു ഊഹിക്കാന്‍ പറ്റും. ഊര്‍വശി എഴുന്നേറ്റ് ഒരു വശത്തുകൂടി പതുങ്ങി പതുങ്ങി വന്ന് എന്റെ പുറകില്‍ വന്നു എഴുതുന്നത് നോക്കി. ഞാനെഴുതിയത് റിലീസാകാനുള്ള ഒരുപാട്ടിന്റെ വരികളായിരുന്നു.’ഉര്‍വശി ആ പേപ്പര്‍ വലിച്ചെടുത്തു. അതെടുക്കരുതെന്ന് ഞാന്‍ പറഞ്ഞു. എന്താണ് മുകേഷേട്ടന് എഴുതുന്നത് എന്ന് ഉര്‍വശി ചോദിച്ചു. ഞാന്‍ വെറുതെ ഇരിക്കുമ്പോള്‍ ചില വരികളൊക്കെ ഇങ്ങനെ കുത്തിക്കുറിക്കും, എന്നിട്ട് അതെടുത്ത് കളയുമെന്ന് പറഞ്ഞു.
‘മുകേഷേട്ടാ ഇത് ഗംഭീരമായിരിക്കുന്നു. വളരെ നന്നായിരിക്കുന്നു. മുകേഷേട്ടന് എഴുതാനുള്ള കഴിവുണ്ട്. അത് കളയരുത്. അടുത്ത സിനിമയിലെ എന്റെ ഡയറക്ടറുടെ അടുത്ത് പറയാന്‍ പോവുകയാണ്. പാട്ടെഴുതുന്നതും മുകേഷേട്ടന് സംഗീതം നല്‍കുന്നതും മുകേഷേട്ടന്. ‘അതൊന്നും വേണ്ട മനുഷ്യനെ നാണം കെടുത്തരുത് എന്ന് ഞാന്‍ പറഞ്ഞു. ഞാനെന്തായാലും തീരുമാനിച്ചു കഴിഞ്ഞു എന്ന് പറഞ്ഞ് ഊര്‍വശി ഷോര്‍ട്ടെടുക്കാന്‍ പോയി. കള്ളത്തരം തിരിച്ചറിഞ്ഞ് ഉര്‍വശി തന്റെ അടുത്ത വന്നിട്ട് തിരുനെല്ലി കാടു പൂത്തൂ അയ്യട സംഗീത സംവിധായകന്, പാട്ട്, എന്തൊരു ആക്ടിങ്ങ് ആരുന്നു. ഇനി ഞാന്‍ ലൈഫില്‍ വിശ്വസിക്കില്ല എന്നും പറഞ്ഞ് ഊര്‍വശി നടന്നു നീങ്ങി, ഞാന്‍ പൊട്ടിച്ചിരിച്ചു, എന്നാണ് ആ രസകരമായ അനുഭവത്തെ കുറിച്ച് മുകേഷ് പറയുന്നത്.