ഏറെ ആരാധകരുള്ള പരമ്പരയാണ് മൗനരാഗം. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ പ്രതീഷയും മൗനരാഗത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ പ്രതീക്ഷ സഹ നടന് കല്യാണുമായുള്ള പ്രണയത്തെ കുറിച്ചാണ് തുറന്ന് പറയുന്നത്. പലരും തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണോയെന്ന് ചോദിക്കുന്നുണ്ടെന്നും എന്നാല്‍ അങ്ങനെയൊന്നുമില്ല എന്നുമാണ് നടി തുറന്ന് പറയുന്നത്. മാത്രമല്ല കല്യാണിന്റെ അമ്മ തന്നെ മരുമകള്‍ എന്ന് വിളിച്ച കാര്യവും നടി പറഞ്ഞു.
പ്രതീക്ഷയുടെ വാക്കുകള്‍,
ആദ്യത്തെ സീരിയലില്‍ നെഗറ്റീവ് കഥാപാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നെ അത് തുടര്‍ച്ചയായി പോവുകയായിരുന്നു എന്നാണ് നടി പറയുന്നത്. അമ്മ എന്ന സീരിയലിലൂടെയാണ് പ്രതീക്ഷ മിനിസ്ക്രീനില്‍ എത്തിയത്. സീരിയലില്‍ നെഗറ്റീവ് കഥാപാത്രമായിരുന്നു എങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
കസ്തൂരിമാനിലെ ശിവാനി എന്ന കഥാപാത്രമാണ് പ്രേക്ഷകരുടെ ഇടയില്‍ നടിയെ കൂടുതല്‍ ശ്രദ്ധേയ ആക്കിയത്. കസ്തൂരിമാനിന് ശേഷമാണ് മൗനരാഗത്തില്‍ എത്തിയത്. നടി ദര്‍ശനയ്ക്ക് പകരക്കാരിയായിട്ടായിരുന്നു സീരിയലില്‍ എത്തിയത്. ഒരിക്കല്‍ താനും അമ്മയും കൂടി കല്യാണിന്റെ വീട്ടില്‍ പോയിരുന്നു. അന്ന് തങ്ങള്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. ആന്റിയെ കാണാന്‍ വേണ്ടിയിട്ടായിരുന്നു വീട്ടില്‍ പോയത്. അവിടെ ചെന്നപ്പോള്‍ കല്യാണ്‍ വീട്ടില്‍ ഇല്ലായിരുന്നു.
കുറച്ച് കഴിഞ്ഞ് മറ്റെന്തോ ആവശ്യത്തിനായി വീടിന് അടുത്ത് വന്നിരുന്നു. അപ്പോഴാണ് ആന്റി പറഞ്ഞത് എടാ മോനേ മരുമകള്‍ വന്നിട്ടുണ്ടെന്ന്.