
മലയാളിയുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന സിനിമയാണ് ബറോസ്. ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. കൊവിഡ് തീര്‍ത്ത് പ്രതിസന്ധി കാരണം ഷൂട്ടിംഗ് മുടങ്ങിപ്പോയ സിനിമ ഇതാ വീണ്ടും ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്ത് വിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് ക്യാരക്ടര്‍ സ്‌കെച്ചിന് ലഭിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്തയാണ് ചിത്രത്തെ കുറിച്ച് ആരാധകരിലേക്ക് എത്തുന്നത്.

മിന്നല്‍ മുരളി എന്ന ടോവിനോ ചിത്രത്തിലൂടെ വില്ലനായി എത്തി ആരാധകരുടെ മനസ്സ് കീഴടക്കിയ നടന്‍ ഗുരു സോമസുന്ദരവും മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസില്‍ ഒരു പ്രധാന വേഷത്തിലെത്തും എന്നാണ് അറിയാന്‍ കഴിയുന്നത്. ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മിന്നല്‍ മുരളി ചിത്രത്തില്‍ നടന്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.”ലാലേട്ടന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിക്കാന്‍ പോവുകയാണ്. ബറോസില്‍ ഞാനുണ്ടാവും. ലാലേട്ടനോട് മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്നെ സംസാരിച്ചിരുന്നു എന്നാണ് ഗുരു സോമസുന്ദരം പറയുന്നത്. മലയാളത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം മോഹന്‍ലാലാണ്. അദ്ദേഹത്തിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, അങ്കിള്‍ ബണ്‍, നമ്പര്‍ 20 മദ്രാസ് മെയില്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.











