ആ വെല്ലുവിളി ഞാന്‍ ഏറ്റെടുത്തു.. നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍!!

മലയാള സിനിമയിലെ തന്റെ ഇമേജുകളെ മാറ്റിമറിച്ച് ഇപ്പോഴിതാ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഒരു ആക്ഷന്‍ ഹീറോ അല്ലെങ്കില്‍ മലയാളത്തിന്റെ മസില്‍ ഹീറോ എന്നീ ലേബലുകളാണ് തന്റെ പുതിയ ചിത്രമായ മേപ്പടിയാനിലൂടെ…

മലയാള സിനിമയിലെ തന്റെ ഇമേജുകളെ മാറ്റിമറിച്ച് ഇപ്പോഴിതാ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഒരു ആക്ഷന്‍ ഹീറോ അല്ലെങ്കില്‍ മലയാളത്തിന്റെ മസില്‍ ഹീറോ എന്നീ ലേബലുകളാണ് തന്റെ പുതിയ ചിത്രമായ മേപ്പടിയാനിലൂടെ ഉണ്ണി മുകുന്ദന്‍ മാറ്റിയെടുത്തത്. ബോഡി ഫിറ്റ്‌നസില്‍ ശ്രദ്ധ കൊടുക്കുന്ന ആളായത് കൊണ്ട് തന്നെ അത്തരം കഥാപാത്രങ്ങള്‍ മാത്രമേ താന്‍ ചെയ്യൂ എന്ന് ഇന്‍ഡസ്ട്രിയില്‍ പൊതുവെ ഒരു അഭിപ്രായം ഉണ്ടായിരുന്നു എന്നും ആ തെറ്റിദ്ധാരണ മറ്റുള്ളവര്‍ക്ക് ഉള്ളത് കാരണം പല അവസരങ്ങളും നഷ്ടമായിട്ടുണ്ട് എന്നും ഉണ്ണി മുകുന്ദന്‍ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

മേപ്പടിയാന്‍ താന്‍ ഏറ്റെടുത്ത ഒരു വെല്ലുവിളി ആയിരുന്നു എന്നും ആ സിനിമ ഏറ്റെടുത്ത് വിജയിപ്പിച്ച ഓരോ പ്രേക്ഷകനും നന്ദി പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഉണ്ണി മുകുന്ദന്‍ എന്ന നടനെ സംബന്ധിച്ച് കരിയറില്‍ പല പ്രത്യേകതകളുമുള്ള ചിത്രമാണ് മേപ്പടിയാന്‍. സ്വന്തം നിര്‍മ്മാണക്കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ആദ്യ ചിത്രം എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മൂന്ന് വര്‍ഷത്തിനു ശേഷമാണ് ഉണ്ണി മുകുന്ദന്റെ ഒരു സോളോ ഹീറോ ചിത്രം എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…’ഒരിക്കലും ‘മറ്റൊരു ചിത്രം’ അല്ല എനിക്ക് മേപ്പടിയാന്‍. എന്നെ വെല്ലുവിളിച്ച ചിത്രമാണ് ഇത്. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ പ്രോജക്റ്റിനുവേണ്ടി ഞാന്‍ നല്‍കിയ ഓരോ സെക്കന്‍ഡും അത് അര്‍ഹിക്കുന്നതായിരുന്നു എന്നു പറയാന്‍ അഭിമാനമുണ്ട്.

മേപ്പടിയാന്‍ കണ്ട്, എന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് നല്‍കിയ എല്ലാവര്‍ക്കും നന്ദി. ഇനി കാണാനുള്ളവര്‍ കാണുക. മനക്കരുത്തിനെക്കുറിച്ചും ബോധ്യങ്ങളെക്കുറിച്ചും പ്രതീക്ഷയെക്കുറിച്ചുമാണ് മേപ്പടിയാന്‍ പറയുന്നത്. ‘ജയകൃഷ്ണനാ’വാന്‍ വിഷ്ണു മോഹന്‍ എന്ന യുവ രചയിതാവിലും സംവിധായകനിലും പ്രതീക്ഷയര്‍പ്പിച്ചതും, പിന്നീട് ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക് എത്തിയതും, നിലവിലെ പശ്ചാത്തലത്തിലും വാഗ്ദാനം ചെയ്തിരുന്നതുപോലെ ചിത്രം തിയ്യേറ്ററുകളില്‍ എത്തിച്ചതുമൊക്കെ എക്കാലവും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കും. ഈ സ്നേഹത്തിന് നന്ദി.

മേപ്പടിയാന്‍ ഇഷ്ടപ്പെട്ട്, സോഷ്യല്‍ മീഡിയയില്‍ പ്രശംസ അറിയിച്ചവര്‍ക്കെല്ലാം നന്ദി. എല്ലാ മെസേജുകള്‍ക്കും കോളുകള്‍ക്കും നന്ദി. ഇതായിരുന്നു ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്, ഇതിനുവേണ്ടിയായിരുന്നു ഞാന്‍ എപ്പോഴും പരിശ്രമിച്ചത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിലെ എന്റെ സംഘാംഗങ്ങള്‍ക്കും ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും മേപ്പടിയാനിലെ മുഴുവന്‍ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി എന്നാണ് ഉണ്ണി പറഞ്ഞിരിക്കുന്നത്.