‘അയാളുടെ സ്വകാര്യത കൂടി ഞാന്‍ പരിഗണിക്കണമല്ലോ’ പ്രണയത്തെ കുറിച്ച് അഞ്‌ലി അമീര്‍

anjali ameer about his love and career
anjali ameer about his love and career

ആണ്‍ ശരീരത്തില്‍ നിന്നും സ്ത്രീത്വത്തിലേക്ക്, പിന്നീട് മോഡലും നടിയുമായി ഗംഭീര പ്രകടനം നടത്തിയ അഞ്ജലി അമീറിനെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. ആദ്യമൊക്കെ നാട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊക്കെ തന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് അഞ്ജലി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

actor-anjali

അപമാനങ്ങള്‍ സഹിക്കാന്‍ കഴിയാതെ പതിനെട്ടാം വയസ്സില്‍ നാടുവിട്ട അഞ്ജലി കോയമ്പത്തൂരിലെയും ബാംഗ്ലൂരിലെയും ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റികള്‍ക്കൊപ്പമാണ് പിന്നീട് കുറേകാലം ജീവിച്ചത്.

anjali-ameer-transition-ved

ഇപ്പോഴിതാ നല്ലൊരു വ്യക്തിയെ വിവാഹം ചെയ്യണം. സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം. ദുബായില്‍ സെറ്റില്‍ ആകണം. ഒരു വീട് വയ്ക്കണമെന്നതൊക്കെയാണ് തന്റെ ആഗ്രഹമെന്ന് തുറന്നു പറയുന്നു. അതേസമയം പ്രണയം തന്റെ മാത്രം സ്വകാര്യതയാണെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി വ്യക്തമാക്കുന്നു.

‘പ്രണയം എന്റെ മാത്രം സ്വകാര്യതയാണ്. ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ല. അങ്ങനെ ഒരു വ്യക്തി ഉണ്ടെങ്കില്‍ അയാളുടെ സ്വകാര്യത കൂടി ഞാന്‍ പരിഗണിക്കണമല്ലോ. ഇഷ്ടങ്ങള്‍ എല്ലാ വ്യക്തികള്‍ക്കും ഉണ്ടാകും. അത് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത കാലത്തോളം മറ്റുള്ളവര്‍ അതില്‍ ഇടപെടേണ്ട ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം.’ അഞ്ജലി വ്യക്തമാക്കി.

actor-anjali

‘മോഡലിങ്ങിലും സിനിമയിലും എത്തിപ്പെടുക എന്നതിനേക്കാള്‍ അതു തുടര്‍ന്നുകൊണ്ട് പോകാനാണ് പ്രയാസം. വരുന്ന കഥാപാത്രങ്ങള്‍ എല്ലാം ട്രാന്‍സ് വുമണിന്റേത് ആയാല്‍ മുന്നോട്ടു പോകാനാവില്ല. മാറി ചിന്തിക്കണം എന്നുള്ളതുകൊണ്ട് ഞാന്‍ എല്ലാത്തരം വേഷങ്ങളും ചെയ്യാറുണ്ട്. വിവിധതരം വേഷങ്ങള്‍ നല്‍കാന്‍ സംവിധായകരും നിര്‍മാതാക്കളും തയാറാകണം. അതൊരു വലിയ വെല്ലുവിളി തന്നെയാണെന്നും നടി പറഞ്ഞു.