ഉത്സവപ്പറമ്പില്‍ ആടിത്തിമിര്‍ത്ത് അനുശ്രീ- വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

anusree-dance-in-festival
anusree-dance-in-festival

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി അനുശ്രീയെ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി. ആരാധകരുമായി തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഉത്സവപ്പറമ്പില്‍ നടി നൃത്തംവെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കൊല്ലം കമുകുംചേരി തിരുവിളങ്ങോനപ്പന്‍ ക്ഷേത്ര ഉത്സവ ഘോഷയാത്രയ്ക്കിടെയാണ് അനുശ്രീ നൃത്തം ചെയ്തത്.

മേളക്കാര്‍ക്കൊപ്പം ആസ്വദിച്ച് ചുവട് വയ്ക്കുന്ന താരത്തിന്റെ വീഡിയോ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്. യാതൊരു താരജാഡയുമില്ലാതെയാണ് നടിയുടെ നൃത്തം എന്ന് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. കമുകുംചേരി ഉത്സവത്തെക്കുറിച്ച് നടി കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ചടങ്ങായി നടത്തിയിരുന്ന ഉത്സവം ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം നടി പങ്കുവെച്ചിട്ടുണ്ട്.

”ഞങ്ങടെ ഉത്സവം…രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും പഴയ പോലെ… ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസം. ഒരുപാട് ഓര്‍മ്മകള്‍… എന്റെ നാട്. എന്റെ നാട്ടുകാര്‍.. എന്റെ അമ്പലം… ഉത്സവം…’ എന്ന ക്യാപ്ഷനോടെയാണ് സുഹൃത്ത് പകര്‍ത്തിയ തന്റെ ചിത്രങ്ങള്‍ അനുശ്രീ പോസ്റ്റ് ചെയ്തത്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്ലേസ്’ എന്ന സിനിമയിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’, ‘ഇതിഹാസ’, ‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘മഹേഷിന്റെ പ്രതികാരം’ തുടങ്ങിയ സിനിമകളിലെ അനുശ്രീയുടെ വേഷം ആരാധകരേറ്റെടുത്തിരുന്നു.