
നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ ഏറ്റവും പുതിയ ചിത്രമാണ് ചതുരം. ഇപ്പോഴിതാ താന്‍ സംവിധാനം ചെയ്ത ഈ സിനിമ എത്രയും പെട്ടെന്ന് പ്രേക്ഷകരിലേക്ക് എത്തും എന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. ഫേസ്ബുക്ക് പേജ് വഴിയാണ് ചതുരം എന്ന സിനിമ എത്രയും പെട്ടെന്ന് തന്നെ റിലീസാകുന്നു എന്ന വിവരം അദ്ദേഹം അറിയിച്ചത്. സിനിമയുടെ പോസ്റ്റര്‍ കൂടി ഉള്‍പ്പെടുത്തിയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. സ്വാസിക, റോഷന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ചതുരം.

സുഹൃത്തുക്കളേ..ചതുരം സിനിമ നിങ്ങളിലേക്ക് എത്തുന്നു ആഗസറ്റില് തന്നെ സിനിമ തീയറ്ററുകളില്‍ എത്തും.. തീയതി പെട്ടെന്ന് തന്നെ അറിയിക്കാം എന്നാണ് സിദ്ധാര്‍ത്ഥ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റാണ് ഈ സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. വിനോയ് തോമസും സിദ്ധാര്‍ത്ഥും ചേര്‍ന്നാണ് ഈ സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ഗ്രീന്‍വിച്ച് എന്റര്ടെയ്ന്മെന്റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സ്വാസിക, റോഷന് എന്നിവര്‍ക്ക് പുറമെ അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. സിദ്ധാര്‍ത്ഥിന്റെ സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരാണ് പോസ്റ്റിന് അടിയില്‍ കമന്റുകള്‍ കുറിയ്ക്കുന്നത്.
അതില്‍ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രമായ ജിന്നിനെ കുറിച്ച് ചോദിക്കുന്നവരും ഉണ്ട്. സൗബിന് ഷാഹിര്‍ നായകനായി എത്തുന്ന സിദ്ധാര്‍ത്ഥിന്റെ മറ്റൊരു ചിത്രമാണ് ജിന്ന്. സിനിമയുടെ റിലീസ് അടുത്തിടെ മാറ്റി വെച്ചിരുന്നു.











