സ്കൂൾ ബസിനുള്ളിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി; വീഡിയോ

ഉത്തര്‍പ്രദേശിലെ റായ്ബറേലി മേഖലയില്‍ സ്‌കൂള്‍ ബസിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ടെത്തി രക്ഷപ്പെടുത്തി. നിര്‍ത്തിയിട്ടിരിക്കുന്ന സ്‌കൂള്‍ ബസിന്റെ അടിയില്‍ നിന്ന് ഒരാള്‍ പെരുമ്പാമ്പിനെ വലിച്ചെടുക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റയാന്‍ പബ്ലിക് സ്‌കൂളിന്റെതായിരുന്നു ബസ്. സീറ്റിനടിയിലായിരുന്നു…

ഉത്തര്‍പ്രദേശിലെ റായ്ബറേലി മേഖലയില്‍ സ്‌കൂള്‍ ബസിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ടെത്തി രക്ഷപ്പെടുത്തി. നിര്‍ത്തിയിട്ടിരിക്കുന്ന സ്‌കൂള്‍ ബസിന്റെ അടിയില്‍ നിന്ന് ഒരാള്‍ പെരുമ്പാമ്പിനെ വലിച്ചെടുക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റയാന്‍ പബ്ലിക് സ്‌കൂളിന്റെതായിരുന്നു ബസ്. സീറ്റിനടിയിലായിരുന്നു പെരുമ്പാമ്പ് ഒളിച്ചിരുന്നത്. സംഭവം പുറത്തുവന്നതിന് പിന്നാലെ വിവരമറിഞ്ഞ് സിഒ സിറ്റി വന്ദന സിംഗ്, സിറ്റി മജിസ്‌ട്രേറ്റ് പല്ലവി മിശ്ര എന്നിവര്‍ സ്ഥലത്തെത്തി. വനംവകുപ്പ് അധികൃതര്‍ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തുകയും ചെയ്തു.

ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പെരുമ്പാമ്പിനെ നിയന്ത്രണത്തിലാക്കിയത്. ഞായറാഴ്ചയായതിനാലും സ്‌കൂളിന് അവധിയായിരുന്നതിനാലും ആളപായം ഒഴിവായി. പെരുമ്പാമ്പിനെ പിടികൂടി ദല്‍മൗ വനമേഖലയിലാണ് വനംവകുപ്പ് അധികൃതര്‍ തുറന്നുവിട്ടത്. സ്‌കൂള്‍ ബസിന്റെ ഡ്രൈവറുടെ ഗ്രാമത്തിലായിരുന്നു ബസ് പാര്‍ക്ക് ചെയ്തിരുന്നത്. ഇവിടെ നിന്നാകാം വാഹനത്തിലേക്ക് പാമ്പ് കയറിയതെന്നാണ് നിഗമനം.

27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരാള്‍ കയറിന്റെ സഹായത്തോടെ പാമ്പിനെ വലിക്കുന്നത് കാണാം. ട്വിറ്റര്‍ ഉപയോക്താവായ ഗുര്‍മീത് സിംഗ് ഐഐഎസ് ട്വീറ്റ് ഷെയര്‍ ചെയ്യുകയും ബസിന്റെ എഞ്ചിനില്‍ പാമ്പ് കുടുങ്ങിയതായി അടിക്കുറിപ്പ് നല്‍കുകയും ചെയ്തു. കഠിനാധ്വാനത്തിന് ശേഷം ഡിപ്പാര്‍ട്ട്മെന്റിന്റെ ടീം പിന്‍വാങ്ങി,” അദ്ദേഹം ട്വീറ്റ് ചെയ്തു.

നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. പേടിപ്പെടുത്തുന്ന വീഡിയോ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.