“വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ള ചിത്രം” മാമന്നനെക്കുറിച്ച് കെ കെ ശൈലജ

ജയിലറാണ് ഇപ്പോൾ തീയറ്ററുകളിൽ  തേരോട്ടം നടത്തി മുന്നേറിക്കൊണ്ടിരിക്കുന്നത്. ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിചാണ് മുന്നേറ്റം തുടരുന്നത്. ജയിരിന്നു മൂന്നെ ബോക്സ് ഓഫീസിലെ  ചർച്ചവിഷയം മാറി സെൽവരാജിന്റെ മാമന്നൻ ആയിരുന്നു. തീയറ്റർ വിട്ടു ഓടിട്ടി പ്ലാറ്റഫോമിലേക്കെത്തിയെപ്പഴും മാമന്നൻ…

ജയിലറാണ് ഇപ്പോൾ തീയറ്ററുകളിൽ  തേരോട്ടം നടത്തി മുന്നേറിക്കൊണ്ടിരിക്കുന്നത്. ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിചാണ് മുന്നേറ്റം തുടരുന്നത്. ജയിരിന്നു മൂന്നെ ബോക്സ് ഓഫീസിലെ  ചർച്ചവിഷയം മാറി സെൽവരാജിന്റെ മാമന്നൻ ആയിരുന്നു. തീയറ്റർ വിട്ടു ഓടിട്ടി പ്ലാറ്റഫോമിലേക്കെത്തിയെപ്പഴും മാമന്നൻ തരംഗമായി. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമായതുകൊണ്ട് തന്നെ ചിത്രത്തിന് പ്രതീക്ഷിച്ചതിലും സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.മാത്രമല്ല വടിവേലു എന്ന കഥാപാത്രം ഹാസ്യ രൂപത്തിൽ നിന്നുമാറി വളരെ  പ്രധാനപ്പെട്ട ഒരു സീരിയസ്  വേഷമാണ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.ഒപ്പം ഫഹദ് ഫാസിലിന്‍റെ രഥവേൽ എന്ന വില്ലൻ വേഷത്തിലെ  പ്രകടനവും മികച്ച കൈയടി നേടിയിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന മാമന്നന് മികച്ച ഓപണിംഗ് ആയിരുന്നു ലഭിച്ചത്. മാമന്നൻ മികച്ച കളക്ഷനോടെ നിറഞ്ഞ സദസ്സിൽ തീയേറ്ററുകളിൽ ഓടിയിരുന്നു. പരിയേറും പെരുമാളും  കര്‍ണ്ണനും ഒക്കെ പറയുന്നത് പോലെ തമിഴകത്തെ ജാതിവ്യവസ്ഥയും രാഷ്ട്രീയവും തന്നെയാണ് മാമന്നനും പറയുന്നത് .ജാതി  വിവേചനത്തെ തുറന്നുകാട്ടുന്ന പ്രമേയമാണ് മാരിശെൽവരാജ് മാമന്നനിലൂടെ അവതരിപ്പിക്കുന്നത് എന്ന് പറയുകയാണ് മുൻ ആരോഗ്യമന്ത്രി  കെ കെ ശൈലജ ടീച്ചർ .കെ കെ ശൈലജ ടീച്ചറിന്റെ  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

കഴിഞ്ഞ ദിവസമാണ് ‘മാമന്നൻ’കാണാൻ കഴിഞ്ഞത്.ഇന്ത്യയിൽ സമൂഹത്തെ ഏറ്റവും കൂടുതൽ വ്രണപ്പെടുത്തുന്നതും പിന്നോട്ട് നയിക്കുന്നതുമായ ഒന്നാണ് ജാതിവ്യവസ്ഥ.സ്വാതന്ത്ര്യാനന്തരഭാരതത്തിൽ ജാതിപരമായ വിവേചനങ്ങൾ തുടച്ചുനീക്കാൻ ഭരണാധികൾ ശ്രമിച്ചില്ല.കേരളത്തിൽ നാം നടത്തിയ ബോധപൂർവ്വമായ ഇടപെടലുകൾ പ്രകടമായ ജാതിവിവേചനം ഇല്ലാതാക്കിയിട്ടുണ്ട് .എങ്കിലും മനുഷ്യമനസ്സുകളിൽ നിന്ന് ജാതിബോധവും ഉച്ചനീചത്വ ബോധവും പൂർണ്ണമായും പറിച്ചെറിയാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. മറ്റ് ചില സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന അതിക്രമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നാം ഏറെ മുന്നിലാണ്.ദളിത് സംവരണത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്ത് പ്രസിഡണ്ടുമാരെ ഓഫീസിൽ കസേരയിൽ ഇരിക്കാൻ അനുവദിക്കാത്ത സംഭവങ്ങൾ ഉത്തരേന്ത്യയിൽ ഉണ്ടായിട്ടുണ്ട്.അവർക്ക് അവകാശം അംഗീകരിച്ചുകിട്ടാൻ കോടതിയെ സമീപിക്കേണ്ടിവരുന്നു.അത്തരത്തിലുള്ള വിവേചനത്തെ തുറന്നുകാട്ടുന്ന പ്രമേയമാണ് മാരിശെൽവരാജ് മാമന്നനിലൂടെ അവതരിപ്പിക്കുന്നത്.ഉദയനിധിസ്റ്റാലിനും വടിവേലുവും കീർത്തിസുരേഷും അവരുടെ റോളുകൾ പ്രശംസാർഹമായി നിർവ്വഹിച്ചു. മലയാളികളുടെ പ്രിയങ്കരനായ ഫഹദ്ഫാസിൽ രത്നവേൽ എന്ന ജാതിക്കുശുമ്പനായ വില്ലനെ അവതരിപ്പിച്ച രീതി ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്.

K. K. Shailaja

ജാതിമതവർഗീയതയെ അരക്കിട്ടുറപ്പിക്കാൻ
വർഗ്ഗീയവാദികൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയം.ഹാസ്യ നടനായി തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനം കവര്‍ന്നിട്ടുള്ള വടിവേലുവിന്റെ തിരിച്ചുവരവാണ് മാമന്നനെ പ്രധാനമായും വ്യത്യസ്തമാക്കുന്നത് . ഒരുപാട് കഷ്ടപ്പെടുന്ന ഒരാളായാണ് വടിവേലുവിനെ ചിത്രീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തേവര്‍ സമുദായത്തിന്റെ കഥ പറയുന്ന സിനിമകൂടിയാണിത്.ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീത സംവിധാനം നല്‍കിയിരക്കുന്നത്. സിനിമയിലെ നടന്‍ വടിവേലുവിന്റെ പ്രകടനത്തിന് നിരൂപക പ്രശംസ നേടുകയും ചെയ്തു.