വിവാഹശേഷം അഭിനയം നിർത്തുകയും അമേരിക്കയിലേക്ക് പോകുകയും ചെയ്തിരുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഗീത. ഒരു കാലത്ത് മലയാള സിനിമയിൽ സജീവ സാന്നിധ്യം ആയിരുന്നു താരം. പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ തന്റെ വ്യക്തി…

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഗീത. ഒരു കാലത്ത് മലയാള സിനിമയിൽ സജീവ സാന്നിധ്യം ആയിരുന്നു താരം. പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ തന്റെ വ്യക്തി മുദ്ര പതിപ്പിക്കാനും ഗീതയ്ക് സാധിച്ചു എന്നതാണ് സത്യം. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ഗീത തന്റെ കഴിവ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. പല ചിത്രങ്ങളും ഗീതയുടെ ഹിറ്റുകൾ ആയിരുന്നു എന്നതാണ് സത്യം . അവ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ വിവാഹത്തോടെ താരം ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോകുകയായിരുന്നു.

Geetha

അമേരിക്കയിലേക്ക് പോയി എങ്കിലും ഗീത അഭിനയം നിർത്തിയിരുന്നില്ല. ചാർട്ടേഡ് അൽകൗണ്ടൻറ് ആണ് ഗീതയുടെ ഭർത്താവ് അമേരിക്കയിൽ. വിവാഹം കഴിഞ്ഞു രണ്ടു വര്ഷം കഴിഞ്ഞപ്പോൾ ഇരുവർക്കും ഒരു മകൻ ജനിച്ചു. ശേഷം താരം വീണ്ടും സിനിമയിലേക്ക് തന്റെ തിരിച്ച് വരവ് നടത്തി എങ്കിലും മലയാള സിനിമയേക്കാൾ തമിഴ് സിനിമയിൽ ആണ് ഗീത തന്റെ തിരിച്ച് വരവിൽ കൂടുതൽ സജീവമായത്. വിജയിയുടെയും ജയം രവിയുടെയും ഒക്കെ അമ്മയായിട്ടാണ് താരം തമിഴിൽ തന്റെ തിരിച്ച് വരവ് നടത്തിയത്. എന്നാൽ ഇപ്പോൾ ബയിൽവാൻ രംഗനാഥൻ ഒരു അഭിമുഖത്തിൽ ഗീതയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

വിവാഹ ശേഷം ഗീത അഭിനയത്തി നിന്നും വിട്ട് നിന്ന്. അതോടെ താരത്തിന് ഉള്ള അവസരവും കുറഞ്ഞു. എന്നാൽ സിനിമയിൽ അവസരം കുറഞ്ഞതോടെ ഗീത ആത്മീയതയിലേക്ക് തിരിയുകയായിരുന്നു. എന്ന് സന്യാസി ജീവിതം നയിക്കുകയാണ് ഗീത എന്നും അടുത്തിടെ താൻ ഗീതയെ കാഞ്ചീപുരത്ത് വെച്ച് കണ്ടു എന്നുമാണ് ബയിൽവാൻ പറയുന്നത്. എന്നാൽ ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ ശുദ്ധ കള്ളം ആണെന്നാണ് ഗീതയുടെ ആരാധകർ ഇപ്പോൾ പറയുന്നത്. എന്തായാലും ഈ കാര്യങ്ങൾ ഒക്കെ ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.