എല്ലാവർക്കും കാർ വാങ്ങിക്കാൻ പാങ്ങില്ല, കുഞ്ഞുങ്ങളെ സ്കൂട്ടറിൽ കൊണ്ട് പോകുന്നതിനെ ശിക്ഷിക്കുന്നത് ശരിയല്ല, ഗണേഷ് കുമാർ 

കേരളത്തിലെ പൊതു നിരത്തുകളിൽ എ ഐ ക്യാമെറകൾ  സ്ഥാപിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ  വിമർശിച്ചു എം എൽ എ  ഗണേഷ് കുമാർ. ഇരുചക്ര വാഹനങ്ങളിൽ ദമ്പതിമാരൊടൊപ്പം കുഞ്ഞിനെ കൊണ്ട് പോകുന്നതിനു പിഴ ചുമത്തുന്നത് പൊതു ജനങ്ങളെ…

കേരളത്തിലെ പൊതു നിരത്തുകളിൽ എ ഐ ക്യാമെറകൾ  സ്ഥാപിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ  വിമർശിച്ചു എം എൽ എ  ഗണേഷ് കുമാർ. ഇരുചക്ര വാഹനങ്ങളിൽ ദമ്പതിമാരൊടൊപ്പം കുഞ്ഞിനെ കൊണ്ട് പോകുന്നതിനു പിഴ ചുമത്തുന്നത് പൊതു ജനങ്ങളെ ദ്രോഹിക്കുന്നതിനു തുല്യമാണ്. നിയമമം  പാസ്സാകുന്നവർക്ക് കാർ വാങ്ങാനുള്ള ത്രാണി കാണും എന്നാൽ ഒരു പാവപ്പെട്ടവനെ കാർ വാങ്ങാൻ പാങ് കാണില്ല എം ൽ എ പറയുന്നു.

ജനങ്ങൾക്ക് വേണ്ടിയാണ് നിയമം നടപ്പിലാക്കേണ്ടത്, ഭാര്യയും,ഭർത്താവും രണ്ടു കുഞ്ഞുങ്ങൾ ഉള്ള ഒരു കുടംബത്തിനു ഒരു കാർ വാങ്ങാനുള്ള പാങ് കാണില്ല, മിക്ക സാധാരണക്കാർക്കും അതിനു കഴിയില്ല. അപ്പോൾ അവർക്ക് സഞ്ചരിക്കാൻ ഒരു സ്കൂട്ടർ ആയിരിക്കും വാങ്ങുക ഗണേഷ് കുമാർ പറയുന്നു.

ഭാര്യക്കും,ഭർത്താവിനുമിടയിൽ ഒരു കുഞ്ഞിനെ വെച്ച് കൊണ്ടുപോകുമ്പോൾ എതിർത്തു ഫൈൻ അടപ്പിക്കുന്നത് വളരെ ദ്രോഹം ആണ്, എന്റെ അഭിപ്രായം ഞാൻ എവിടെയും പറയും. ഒരു കുഞ്ഞിനെ ചാക്കിൽ കയറ്റി കൊണ്ടുപോകാൻ കഴിയില്ലല്ലോ, ഞാനും പല സ്ഥലങ്ങളിൽ പോകാറുള്ളതാണ്, ഹെൽമെറ്റ് കുഞ്ഞിനെ ധരിപ്പിച്ചോട്ടെ എന്നാൽ ജനങ്ങളെ ദ്രോഹിക്കുന്ന രീതിയിൽ നിയമം കൊണ്ട് വരരുത് കെ ബി ഗണേഷ് കുമാർ പറയുന്നു.