മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് ആ സമയത്ത്

ഓർഡിനറി എന്ന സിനിമയിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ശ്രിത. സുഗീത് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ-ബിജു മേനോൻ ചിത്രം ‘ഓർഡിനറി’ എന്ന മലയാളചലച്ചിത്രത്തിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രിത ചലച്ചിത്രരംഗത്ത് അരങ്ങേറ്റം…

ഓർഡിനറി എന്ന സിനിമയിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ശ്രിത. സുഗീത് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ-ബിജു മേനോൻ ചിത്രം ‘ഓർഡിനറി’ എന്ന മലയാളചലച്ചിത്രത്തിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രിത ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വളരെ മികച്ച പ്രതികരണം ആയിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചത്. പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ വന്നെത്തി. ഇതിനകം പത്തോളം സിനിമകളിൽ  ശ്രിത അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്രരംഗത്തേക്ക് വരുന്നതിന് മുമ്പ് ടെലിവിഷൻ ചാനലായ കൈരളിയിൽ താരോത്സവം 2010, ഡ്യൂ ഡ്രോപ്സ് എന്നീ പരിപാടികളിൽ അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട് കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി സുഗീത് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ’ ഓർഡിനറി’ എന്ന മലയാളചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാൽ വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം പിന്നീട് തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാൽ കൂടുതൽ ചിത്രങ്ങൾ ചെയ്തു സജീവമായി നില്ക്കാൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം.

2014 ൽ ആയിരുന്നു ശ്രിതയുടെ വിവാഹം, കഷ്ടിച്ച് ഒരു വര്ഷം മാത്രമേ ആ ദാമ്പത്യത്തിനു ആയുസ്സ് ഉണ്ടായിരുന്നുള്ളു. പരസ്പരം ഒത്തുപോകാൻ കഴിയാത്തതിനാൽ തങ്ങൾ വേര്പിരിയുക ആയിരുന്നു എന്ന് ശ്രിത പറയുന്നു, ആ സമയത്തെ ചില വ്യകതി പരമായ കാരണങ്ങളാൽ തനിക്ക് സിനിമ ഒന്നും ചെയ്യുവാൻ പറ്റിയില്ല എന്നും ശ്രിത പറയുന്നു. ആ സമയത്ത് മാനസികമായും വ്യക്തിപരമായും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് എന്നും അത് കൊണ്ട് തന്നെ ആണ്‌ ആ സമയത്ത് അധികം സിനിമകൾ ചെയ്യാൻ കഴിയാതെ ഇരുന്നത് എന്നുമാണ് ശ്രിത പറയുന്നത്.