ആ പാട്ട് അമൽ നീരദിനെ കൊണ്ട് പാടിക്കാൻ പ്ലാനുണ്ടായിരുന്നു സുഷിൻ ശ്യാം

മലയാളികൾക്ക് ഏറെ പ്രയങ്കരനായ യുവ സംവിധസംഗീത സംവിധായകനാണ് സുഷിൻ ശ്യാം. സുഷിൻ ക്യൂ സ്റ്റുഡിയോ’ക്ക് നൽകിയ അഭുമുഖത്തിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഫഹദ് ഫാസിൽ ചിത്രം വരത്തനിലെ ‘ഒടുവിലെ…

മലയാളികൾക്ക് ഏറെ പ്രയങ്കരനായ യുവ സംവിധസംഗീത സംവിധായകനാണ് സുഷിൻ ശ്യാം. സുഷിൻ ക്യൂ സ്റ്റുഡിയോ’ക്ക് നൽകിയ അഭുമുഖത്തിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഫഹദ് ഫാസിൽ ചിത്രം വരത്തനിലെ ‘ഒടുവിലെ തീയായി…’ എന്ന ഗാനം സംവിധായകൻ അമൽ നീരദിനെ കൊണ്ട് പാടിപ്പിക്കാൻ പ്ലാനുണ്ടായിരുന്നെന്നാണ് സുഷിൻ ശ്യാം പറഞ്ഞത്.

എന്നാൽ അമൽ നീരദ് പാടാനില്ലയെന്ന് പറഞ്ഞു. അതേ സമയം പാട്ടിന്റെ കമ്പോസിങ്ങിനിടെ അമൽ നീരദ് ആ ഗാനം മൂളൂന്നതൊക്കെ കേൾക്കാമായിരുന്നു. ആ ഗാനത്തിന് ഇത്തിരി ഡീപ്പ് സൗണ്ട് വേണമെന്ന നിർബന്ധമുണ്ടായിരുന്നതായും അവസാനം താൻ തന്നെയാണ് ആ ഗാനം പാടിയതെന്നും സുഷിൻ ശ്യാം പറഞ്ഞു.

അതേ സമയം രോമാഞ്ചത്തിലെ ‘ആത്മാവേ പോ…’ എന്ന ഗാനം താൻ തന്നെ ആലപിക്കണമെന്ന് നിർമാതാവായ ജോൺ പോൾ ജോർജിന് നിർബന്ധമുണ്ടായിരുന്നു, ആ ഗാനത്തിന് എൻറെ ശബ്ദം വേണമെന്ന് നിർബന്ധമുണ്ടായിരുന്നില്ല.മറ്റൊരു വേർഷൻ ജോണിന് ഇഷ്ടമായില്ല, അതിനാലാണ് ഞാൻ തന്നെ പാടിയത്.രാമാഞ്ചം സിനിമയുടെ സഹനിർമ്മാതാവ് കൂടിയാണ് സുഷിൻ ശ്യാം . മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്’ ആണ് സുഷിന്റെസംഗീതത്തിൽ ഒരുങ്ങുന്ന അടുത്ത സിനിമ