നടൻ പ്രശാന്ത് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു!!

തൊണ്ണൂറുകളിൽ തമിഴിലെ മുൻനിര നായകനായിരുന്നു നടൻ പ്രശാന്ത്. തെന്നിന്ത്യയിലെ മികച്ച നടനും സംവിധായകനുമായ നടൻ ത്യാഗരാജൻറെ മകനാണ് പ്രശാന്ത്. ആദ്യകാലത്ത് പ്രശാന്ത് വളരെയധികം തിരക്കുള്ള താരം ആയിരുന്നു. ഷങ്കറിൻറെ ബ്രഹ്‌മാണ്ഡ ചിത്രം ജീൻസിലെ നായകനായി…

തൊണ്ണൂറുകളിൽ തമിഴിലെ മുൻനിര നായകനായിരുന്നു നടൻ പ്രശാന്ത്. തെന്നിന്ത്യയിലെ മികച്ച നടനും സംവിധായകനുമായ നടൻ ത്യാഗരാജൻറെ മകനാണ് പ്രശാന്ത്. ആദ്യകാലത്ത് പ്രശാന്ത് വളരെയധികം തിരക്കുള്ള താരം ആയിരുന്നു. ഷങ്കറിൻറെ ബ്രഹ്‌മാണ്ഡ ചിത്രം ജീൻസിലെ നായകനായി എത്തിയ താരത്തെ അതേര പെട്ടന്നൊന്നും ആരും മറക്കില്ല.


എന്നാൽ അച്ഛൻറെ നിഴലിൽ നിന്ന് ആദ്യം ലഭിച്ച വിജയങ്ങളും അവസരങ്ങളും മുതലാക്കാൻ സാധിക്കാതെ പ്രശാന്തിന്റെ കരിയർ ഗ്രാഫ് പതുക്കെ ഇല്ലാതാകുന്ന കാഴ്ചയാണ് കോളിവുഡിൽ പിന്നീട് കണ്ടത്. പ്രശാന്തിന്റെ പിതാവ് ത്യാഗരാജൻ നിർമ്മിക്കുന്ന ചിത്രത്തിലൂടെ 50 വയസിൽ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. ഹിന്ദി സിനിമ അന്ധാധുനിന്റെ തമിഴ് റീമേക്കാണ് പ്രശാന്തിന്റെ പുതിയ സിനിമ. നടി സിമ്രാനും സിനിമയിലെത്തുന്നുണ്ട്.

അടുത്തിടെ സിനി ഉലഗത്തിന് നൽകിയ അഭിമുഖത്തിൽ ത്യാഗരാജൻ മകനെക്കുറിച്ച് പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാവുന്നത്. തന്റെ പുതിയ ചിത്രത്തിൻറെ റിലീസിന് ശേഷം അവൻറെ ജീവിതവുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ എടുക്കും. മകൻറെ ജീവിതത്തിൽ വീണ്ടും ഒരു വിവാഹത്തെക്കുറിച്ചുള്ള സൂചനകളും ആ അഭിമുഖത്തിൽ ത്യാഗരാജൻ നൽകിയിട്ടുണ്ട്. 2005ൽ പ്രശാന്ത് ഗൃഹലക്ഷ്മി വിവാഹം കഴിച്ചിരുന്നു.മൂന്ന് വർഷങ്ങൾക്കുള്ളിൽ ഇരുവരും വേർപിരിയികുയായിരുന്നു