തന്റെ ജീവിതത്തിലെ രണ്ടു വിശേഷങ്ങളുമായി റബേക്ക 

കുടുംബപ്രേക്ഷകരുടെ ഇഷ്ട്ടനായിക റബേക്ക സന്തോഷ് ഇപ്പോൾ തന്റെ ജീവിതത്തിലെ രണ്ടു വിശേഷങ്ങൾ ആണ് ആരാധകരുമായി പങ്കുവെക്കുന്നത്. അതും ഒരാഴ്ച്ചയിൽ തന്നെ. തന്റെ ഈ ആഴ്ച്ച വളരെ സന്തോഷം നിറഞ്ഞ ഒന്നാണ് എന്ന് താരം പറയുന്നു.…

കുടുംബപ്രേക്ഷകരുടെ ഇഷ്ട്ടനായിക റബേക്ക സന്തോഷ് ഇപ്പോൾ തന്റെ ജീവിതത്തിലെ രണ്ടു വിശേഷങ്ങൾ ആണ് ആരാധകരുമായി പങ്കുവെക്കുന്നത്. അതും ഒരാഴ്ച്ചയിൽ തന്നെ. തന്റെ ഈ ആഴ്ച്ച വളരെ സന്തോഷം നിറഞ്ഞ ഒന്നാണ് എന്ന് താരം പറയുന്നു. ഒന്നാമത്തെ വിശേഷം താൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം വഹിച്ചിരിക്കുകയാണ്, രണ്ടാം വിശേഷം താൻ ഒരു  പുതിയ കാര്യത്തിന് തുടക്കമിട്ടു. തന്നൊരു ബൊട്ടീക് തുടങ്ങിയിരിക്കുകയാണ്. ചമക് ബൈ ബേക്ക എന്ന പേരിൽ ആണ് തുടങ്ങിയിരിക്കുന്നത്.

താരം തന്നെ ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ചിത്രങ്ങളിൽ എല്ലാം മോഡൽ ആയി റബേക്ക താനെയായിരുന്നു നിന്നത്. അതുപോലെ സൂര്യ ടി വി യിൽ സംപ്രേഷണം ചെയ്യുന്ന കളിവീട് എന്ന സീരിയൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്, അതിലെ പൂജ എന്ന കഥപാത്രത്തെയാണ് റെബേക്ക അവതരിപ്പിക്കുന്നതും.

ഇപ്പോൾ താരത്തിന്റെ ഈ രണ്ടു വിശേഷങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്, രണ്ടിനും ആശംസകൾ അറിയിക്കുകയും ചെയ്യ്തു എല്ലാം നല്ലതായി ഭവിക്കട്ടെ എന്നും അവർ പറയുന്നു. കസ്തൂരിമാണ് എന്നാ സീരിയലിലെ കാവ്യ എന്ന കഥാപാത്രം കൊണ്ട് കരിയർ തിളങ്ങിയ നടി ആയിരുന്നു റെബേക്ക സന്തോഷ്.