എ ആർ റഹ്മാന്‍ ഷോയില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം ; വീഡിയോ പുറത്ത് 

തമിഴ്നാട്ടില്‍ എ.ആര്‍.റഹ്മാന്‍ ഷോ പേടിസ്വപ്നമായി മാറിയ രാത്രിയില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമവും നടന്നു.  ഇപ്പോൾ പുറത്തു വരുന്നത്.താന്‍ രണ്ട് തവണ ലൈംഗികാതിക്രമത്തിന് വിധേയയായെന്ന് സ്വതന്ത്ര സംവിധായിക ചാരുലത രംഗരാജന്‍ പരാതിപ്പെട്ടു.സമൂഹമാധ്യമമായ എക്സില്‍ താന്‍ നേരിട്ട…

തമിഴ്നാട്ടില്‍ എ.ആര്‍.റഹ്മാന്‍ ഷോ പേടിസ്വപ്നമായി മാറിയ രാത്രിയില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമവും നടന്നു.  ഇപ്പോൾ പുറത്തു വരുന്നത്.താന്‍ രണ്ട് തവണ ലൈംഗികാതിക്രമത്തിന് വിധേയയായെന്ന് സ്വതന്ത്ര സംവിധായിക ചാരുലത രംഗരാജന്‍ പരാതിപ്പെട്ടു.സമൂഹമാധ്യമമായ എക്സില്‍ താന്‍ നേരിട്ട ദുരനുഭവം ചാരുലത പങ്കുവെച്ചു. ഒരു വീഡിയോയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ചോരകെട്ടിയ തന്റെ കൈവിരലുകളും ചാരുലത കാണിക്കുന്നുണ്ട്. ഈ കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിൽ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍റെ സംഗീത പരിപാടി അരങ്ങേറിയിരുന്നു. ചെന്നൈയുടെ പ്രാന്തപ്രദേശത്താണ് പരിപാടി നടന്നത്. സംഗീത പരിപാടിയാണ് ആരാധകര്‍ക്ക് ദുരിതം സമ്മാനിച്ചത്. ഞായറാഴ്ച ചെന്നൈയുടെ പ്രാന്തപ്രദേശത്താണ് പരിപാടി നടന്നത്. മ്യൂസിക് ഷോയില്‍ പങ്കെടുക്കാൻ ആയിരക്കണക്കിന് എആർ റഹ്മാൻ ആരാധകരാണ് എത്തിയത്. എന്നാല്‍ പലര്‍ക്കും വേദിക്ക് അടുത്ത് പോലും എത്താന്‍ സാധിച്ചില്ല. ആയിരങ്ങള്‍ മുടക്കി ടിക്കറ്റ് എടുത്തവര്‍ക്ക് മുന്‍പേ അവരുടെ സീറ്റുകള്‍ ആളുകള്‍ കൈയ്യേറിയെന്നായിരുന്നു ആരോപണം. ഷോയുടെ വമ്പൻ പരാജയം വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്‌തിരുന്നു. അഭിഭാഷകയായ 22കാരി പവിത്രയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ തനിക്കെതിരെ പുരുഷന്മാര്‍ ലൈംഗികാതിക്രമം നടത്തിയതായി ആരോപിച്ചു. ‘ആണുങ്ങള്‍ എന്നെ കയറിപ്പിടിക്കാന്‍ വന്നപ്പോള്‍ ആദ്യമൊക്കെ ഞാന്‍ എതിര്‍ത്തു. പിന്നീട് അത് പാഴ്ശ്രമമാണെന്ന് മനസ്സിലായപ്പോള്‍ എതിര്‍ക്കേണ്ടെന്ന് തീരുമാനിച്ചു. ഒരു തവണയല്ല, പല തവണ ലൈംഗികാതിക്രമത്തിന് വിധേയയായി’ എന്നും – പവിത്ര കുറിക്കുന്നു.

25000 രൂപ നല്‍കി വിഐപി ടിക്കറ്റാണ് പവിത്ര എടുത്തിരുന്നത്. മറ്റൊരു സ്ത്രീ എഴുതിയിരിക്കുന്നത് രണ്ട് മിനിറ്റ് കൂടുതല്‍ അവിടെ നിന്നിരുന്നെങ്കില്‍ ആണുങ്ങള്‍ എന്റെ മകളെ ഞെക്കി ഞെക്കി കൊല്ലുമായിരുന്നു എന്നാണ്. അവര്‍ മനുഷ്യരല്ലേ എന്നും അവര്‍ ചോദിക്കുന്നു. മറക്കുമാ നെഞ്ചം എന്ന പരിപാടിയുടെ സംഘാടകരായ എസിടിസി ഈവന്‍റ്സ് ആവശ്യത്തിലധികം ടിക്കറ്റ് വിറ്റഴിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ടിക്കറ്റെടുത്തവരെല്ലാം എത്തിയപ്പോള്‍ ആള്‍ക്കൂട്ടം തിങ്ങിഞെരുങ്ങി. ഗെയ്റ്റടച്ചപ്പോള്‍ ടിക്കറ്റുള്ളവര്‍ ബലം പ്രയോഗിച്ച്‌ ഉള്ളില്‍ കടന്നു. വേണ്ടത്ര സൂരക്ഷാ ജീവനക്കാരില്ലാത്തതിനാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതാണ് ഇരുട്ടില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടക്കാന്‍ കാരണമായത്. ചെന്നൈയില്‍ നടന്ന സംഗീത നിശക്കെതിരെ പരാതി പ്രവാഹമാണ് സോഷ്യല്‍ മീഡിയയിലുൾപ്പെടെ നിറയുന്നത്. സംഘാടനത്തില്‍ വൻ വീഴ്ചയാണ് സംഭവിച്ചത് എന്നാണ് എങ്ങും പരാതി ഉയരുന്നത്. വിറ്റ ടിക്കറ്റുകൾക്ക് അനുസരിച്ചുള്ള സീറ്റുകള്‍ സംഘാടകര്‍ ഒരുക്കിയില്ല എന്നാണ് ഉയരുന്ന പ്രധാന ആരോപണം. മരക്കുമ നെഞ്ചം എന്ന സംഗീത പരിപാടിക്ക് വിഐപി ടിക്കറ്റ് എടുത്തവര്‍ക്ക് പോലും പരിപാടി കാണുവാന്‍ സാധിച്ചില്ലെ എന്ന  പരാതിയാണ് ഉയര്‍ന്നത്. ഇത് സംബന്ധിച്ച്‌ എ ആർ റഹ്മാനെതിരെ വലിയ പ്രചാരണമാണ് സോഷ്യല്‍ മീഡിയ വഴിയൊക്കെ നടക്കുന്നത്. പരിപാടിയുടെ ടിക്കറ്റ് കീറിയെറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയവരും ഉണ്ട്. അതേ സമയം ഷോ ഇത്രയും മോശമായി നടത്തിയതിന് എ ആർ റഹ്മാനും സംഘാടകര്‍ക്കും എതിരെ കേസ് എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേ സമയം ചെന്നൈയിലെ എ ആര്‍ റഹ്മാൻ ഷോ വമ്പൻ വിജയമെന്ന് സംഘാടകരായ എസിടിസി ഇവന്‍റ് അറിയിച്ചു. എന്നാല്‍ തിരക്ക് കാരണം സീറ്റ്‌ കിട്ടാത്തവരോട് മാപ്പു ചോദിക്കുന്നു. ഈ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും ഇവര്‍ പത്ര കുറിപ്പില്‍ അറിയിച്ചിരുന്നു. അതേ സമയം കഴിഞ്ഞ ദിവസം തന്നെ ഷോയില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് മടക്കി കൊടുക്കാന്‍ നടപടി എടുക്കുമെന്ന് എ ആർ റഹ്മാന്‍ തന്‍റെ എക്സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഒരു സംവിധാനവുമില്ലായിരുന്നു. ആള്‍ക്കൂട്ടത്തില്‍ ഞെരുങ്ങി പൊട്ടിക്കരയുന്ന പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ചത് കാണുന്നത് ദയനീയമാണ്