വിവാഹ ജീവിതത്തിനെ കുറിച്ച് മനസ്സ് തുറന്നു നയൻതാര

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. നിരവധി ആരാധകരുള്ള താരമാണ് നയൻതാര. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ് നയൻതാര നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം കുറച്ച്…

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. നിരവധി ആരാധകരുള്ള താരമാണ് നയൻതാര. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ് നയൻതാര നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം കുറച്ച് മലയാള സിനിമകൾ ചെയ്തു എങ്കിലും അധികനാൾ ആകുന്നതിന് മുൻപ് താരം തമിഴിലേക്ക് എത്തുകയായിരുന്നു. നിരവധി അവസരങ്ങൾ ആണ് താരത്തിന് തമിഴിൽ ലഭിച്ചത്. നായിക റോളിന് പുറമെ ഗ്ലാമറസ് കഥാപാത്രങ്ങളും താരം ചെയ്യാൻ തുടങ്ങിയതോടെ പിന്നീട് ഇത്തരം ഗ്ലാമറസ്  റോളുകളിലേക്ക് മാത്രം നയൻതാരയെ തമിഴ് സിനിമ ക്ഷണിക്കാൻ തുടങ്ങി.

Nayanthara446

എന്നാൽ ഗ്ളാമറസ് വേഷങ്ങൾ ചെയ്യുന്നത് കൊണ്ട് തന്നെ നയൻതാരയ്ക്ക് കടുത്ത വിമർശനങ്ങളും ലഭിച്ചിരുന്നു. നാനും റൗഡിതാ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് നയൻ‌താര വിഘ്‌നേഷുമായി എടുക്കുന്നതും പ്രണയത്തിൽ ആകുന്നതും. ഒരു വര്ഷം മുൻപ് ആണ് ഇവർ വിവാഹിതർ ആയത്. എന്നാൽ ഇപ്പോൾ തങ്ങളുടെ വിവാഹത്തിന് മുൻപ് നയൻതാര നൽകിയ ഒരു അഭിമുഖത്തിൽ താരം വിവാഹത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അഭിമുഖത്തിലും വിവാഹ കാര്യം ചർച്ച ആയപ്പോൾ ആണ് താരം ഈ വിഷയത്തിൽ പ്രതികരിച്ചത്.

NAYANTHARA (3)

എല്ലാവര്ക്കും അറിയേണ്ട ഒരു കാര്യമാണ് എന്നാണ് വിവാഹം എന്ന്. ഇപ്പോൾ എന്റെ ജീവിതത്തിൽ ഒരു സമാധാനവും സന്തോഷവും എല്ലാം ഉണ്ട്. അത് ചിലപ്പോൾ നമുക്ക് തരുന്നത് അച്ഛനോ അമ്മയോ ഭർത്താവോ നമ്മളെ വിവാഹം കഴിക്കാൻ പോകുന്ന ആളോ ആയിരിക്കും. എന്നാൽ നമ്മുടെ സ്വപ്നം അവരുടെ സ്വപ്നമായി കണ്ടു അതിനു വേണ്ടി നമ്മൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന ഒരാളെ കിട്ടുക എന്ന് പറയുന്നത് വലിയ കാര്യമാണ്. തനിക്ക് അങ്ങനെ ഒരാളെയാണ് കിട്ടിയിരിക്കുന്നത്. ഇപ്പോൾ എന്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും എല്ലാം ഉണ്ട് എന്നുമാണ് നയൻതാര പറയുന്നത്.