ഹക്കീമാകാന്‍ പ്രചോദനമായത് ക്രിസ്റ്റ്യന്‍ ബെയ്ലിന്റെ ഡെഡിക്കേഷന്‍!!! ചിത്രം പങ്കുവച്ച് കെആര്‍ ഗോകുല്‍

പൃഥ്വിരാജ്-ബ്ലെസി കൂട്ടുക്കെട്ടിലെത്തിയ ആടുജീവിതം തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. പ്രവാസലോകത്ത് നജീബിനെയും ഹക്കീമിനെയും കാത്തിരുന്ന ദുരിത ജീവിതമാണ് ആടുജീവിതം പറയുന്നത്. ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബ്ലെസി സിനിമയാക്കിയത്. ദുരിത ജീവിതത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെ…

പൃഥ്വിരാജ്-ബ്ലെസി കൂട്ടുക്കെട്ടിലെത്തിയ ആടുജീവിതം തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. പ്രവാസലോകത്ത് നജീബിനെയും ഹക്കീമിനെയും കാത്തിരുന്ന ദുരിത ജീവിതമാണ് ആടുജീവിതം പറയുന്നത്. ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബ്ലെസി സിനിമയാക്കിയത്. ദുരിത ജീവിതത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെ ഹക്കിമിന് ജീവനും നഷ്ടമാകുകയാണ്. മരുഭൂമില്‍ ജീവന്‍ നഷ്ടമായ അനേകം പേരുടെ പ്രതിനിധിയാണ് ഹക്കിം.

നജീബായി പൃഥ്വി ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷലോകം ഒന്നടങ്കം പറയുന്നത്. പൃഥ്വിയ്‌ക്കൊപ്പം തന്നെ ഹക്കിമായെത്തിയ കെ ആര്‍ ഗോകുലും നിറഞ്ഞ കൈയ്യടിയാണ് നേടുന്നത്. നജീബാകാന്‍ പൃഥ്വിയെടുത്ത കഠിനാധ്വാനമെല്ലാം വലിയ കൈയ്യടികള്‍ നേടുന്നുണ്ട്. പൃഥ്വിയ്‌ക്കൊപ്പം തന്നെ ഹക്കീമായെത്തിയ ഗോകുലിനും നിറഞ്ഞ കൈയടിയാണ് നിറയുന്നത്.

സിനിമയ്ക്കായി പഠനവും സമയവും മാറ്റിവെച്ച് പൂര്‍ണമായും ആടുജീവിതത്തിന് വേണ്ടി നിന്ന പുതുമുഖ താരമാണ് കെആര്‍ ഗോകുല്‍. ഗോകുലിന്റെ ശാരീരികമാറ്റമെല്ലാം കൈയ്യടികള്‍ നേടിയിരുന്നു. ഹക്കീമായി ജീവിക്കുകയായിരുന്നു ഗോകുലും.

ഇപ്പോഴിതാ, ഹക്കീം എന്ന തന്റെ കഥാപാത്രത്തിന് ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയ്ലിന്റെ മെഷീനിസ്റ്റ് എന്ന സിനിമയിലെ ശാരീരികമായ മാറ്റങ്ങള്‍ പ്രചോദനമായിട്ടുണ്ടെന്ന് ഗോകുല്‍ പറയുന്നു. പൃഥ്വിരാജിനെ പോലെ ഭക്ഷണം കഴിക്കാതെയും മറ്റും ഹക്കീം എന്ന കഥാപാത്രമാകാന്‍ ഗോകുല്‍ കഷ്ടപ്പെട്ടിരുന്നു.

ഇപ്പോഴിതാ തന്റെ മെലിഞ്ഞ രൂപത്തിലുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഫേസ്ബുക്കില്‍ ഗോകുല്‍. ക്രിസ്റ്റ്യന്‍ ബെയ്ലിന്റെ ഡെഡിക്കേഷനാണ് ഹക്കീമാകാന്‍ തനിക്ക് പ്രചോദനമായതെന്ന് ഗോകുല്‍ പറയുന്നു. 2004-ലെ മെഷീനിസ്റ്റ് എന്ന ത്രില്ലര്‍ ചിത്രത്തിലെ ട്രെവര്‍ റെസ്നിക് എന്ന ഇന്‍സോമ്‌നിക് കഥാപാത്രത്തിനായി ബെയ്ല്‍ നടത്തിയ ശാരീരികമായ മാറ്റങ്ങള്‍ തന്നെ ഏറെ സ്വാധീനിച്ചു.

അദ്ദേഹം ദിവസവും വെള്ളവും ഒരു ആപ്പിളും ഒരു കപ്പ് കാപ്പിയും മാത്രം കഴിച്ച് 28 കിലോ ഭാരമാണ് കുറച്ചത്. ബെയ്ലിന്റെ പ്രകടനം സിനിമയ്ക്ക് ഒരു കള്‍ട്ട് സ്റ്റാറ്റസ് നല്‍കിയെന്നും ഗോകുല്‍ പറയുന്നു. കുറിപ്പിനൊപ്പം മെഷീനിസ്റ്റിലെ ബെയ്ലിന്റെ പ്രശസ്തമായ ചിത്രത്തിന് സമാനമായ പോസില്‍ ഒരു ചിത്രവും ഗോകുല്‍ പങ്കുവെച്ചു.