പൊട്ടിച്ചിരിപ്പിക്കാന്‍ ഷാഫി വീണ്ടും! ഇനി ആനന്ദം പരമാനന്ദം! ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് മമ്മൂക്ക!

ഇന്ദ്രന്‍സും ഷറഫുദ്ദീനും നായകന്മാരായി എത്തുന്ന ഏറ്റവും പുതിയ ഷാഫി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസറ്റര്‍ എത്തി. മമ്മൂക്കയാണ് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ഏറ്റവും പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ആനന്ദം പരമാനന്ദം എന്ന്…

ഇന്ദ്രന്‍സും ഷറഫുദ്ദീനും നായകന്മാരായി എത്തുന്ന ഏറ്റവും പുതിയ ഷാഫി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസറ്റര്‍ എത്തി. മമ്മൂക്കയാണ് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ഏറ്റവും പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ആനന്ദം പരമാനന്ദം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ തരംഗമായി മാറുകയാണ്. മലയാളി പ്രേക്ഷകര്‍ക്ക് നിരവധി സൂപ്പര്‍ഹിറ്റുകള്‍ തന്റെ തൂലികയില്‍ നിന്നും സമ്മാനിച്ചിട്ടുള്ള എം സിന്ധുരാജിന്റെതാണ് ഈ സിനിമയുടെ രചന. ഒരുപാട് സിനിമകളിലൂടെ നമ്മെ പൊട്ടിച്ചിരിപ്പിച്ച സംവിധായകന്‍ ഷാഫി സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്.

ഇരുവരും ആദ്യമായി ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് ആണ് ആനന്ദം പരമാനന്ദം നിര്‍മ്മിച്ചത്. ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍ എന്നിവര്‍ക്ക് പുറമെ മലയാള സിനിമയിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് ആനന്ദം പരമാനന്ദം. അജു വര്‍ഗീസ്, ബൈജു സന്തോഷ്, സാദിഖ്, സിനോയ് വര്‍ഗീസ്, ഒ പി ഉണ്ണികൃഷ്ണന്‍, നിഷ സാരംഗ്, അനഘ നാരായണന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായിട്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

എഡിറ്റിംഗ് – സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്‌സന്‍ പൊടുത്താസ്, ആര്‍ട്ട് ഡയറക്ടര്‍ – അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ് – പട്ടണം റഷീദ്, ലിറിക്സ് – മനു മഞ്ജിത്, ഗായകര്‍ – വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, കോസ്റ്റ്യൂംസ് – സമീറ സനീഷ്, പി ആര്‍ ഒ – വാഴൂര്‍ ജോസ്, ടൈറ്റില്‍ ഡിസൈന്‍ – ടെന്‍പോയിന്റ്, ഡിസൈന്‍ – പ്രമേഷ് പ്രഭാകര്‍, സ്റ്റില്‍സ് – ഹരി തിരുമല, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ഒക്ടോബര്‍ മാസം ചിത്രം തീയറ്ററുകളില്‍ ആനന്ദം പരമാനന്ദം പ്രദര്‍ശനത്തിന് എത്തും.