ബി ഉണ്ണികൃഷ്ണൻ-മോഹൻലാൽ ചിത്രത്തിന് തുടക്കം!

വില്ലൻ’ നു ശേഷം മോഹൻലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു. ആറാട്ട് എന്ന ചിത്രത്തിന് വേണ്ടിയാണ് വീണ്ടും ഈ കൂട്ടുകെട്ട് പുതുക്കുന്നത്. ആദ്യഘട്ടം ചിത്രീകരണം പാലക്കാട് കിഴക്കഞ്ചേരിയില്‍ ആരംഭിച്ചു. മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ‘ആറാട്ടിന്റെ’ ലൊക്കേഷന്‍…

Aarattu New Movie

വില്ലൻ’ നു ശേഷം മോഹൻലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു. ആറാട്ട് എന്ന ചിത്രത്തിന് വേണ്ടിയാണ് വീണ്ടും ഈ കൂട്ടുകെട്ട് പുതുക്കുന്നത്. ആദ്യഘട്ടം ചിത്രീകരണം പാലക്കാട് കിഴക്കഞ്ചേരിയില്‍ ആരംഭിച്ചു. മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ‘ആറാട്ടിന്റെ’ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ‘നെയ്യാറ്റിന്‍കര ഗോപന്‍’ എന്ന കഥാപാത്രത്തെ യാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. പുലിമുരുകന് ശേഷം ആണ് ഉദയകൃഷ്ണ യും മോഹൻലാലും വീണ്ടും ഒന്നിക്കുന്നത്. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന  ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ്. ആറാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. നെയ്യാറ്റിൻകര ഗോപൻ എന്ന രസകരമായ കഥാപാത്രമായാണ് ചിത്രത്തിൽ ലാലേട്ടൻ എത്തുന്നത്. 2255 എന്ന നമ്പറിൽ ഒരു ബ്ലാക്ക് ബെൻസും താരത്തിന് ഈ ചിത്രത്തിലുണ്ട്. ശ്രദ്ധ ശ്രീനാഥാണ് നായിക.
‘മാടമ്പി’, ‘ഗ്രാന്‍ഡ്മാസ്റ്റര്‍’, ‘മിസ്റ്റര്‍ ഫ്രോഡ്’, ‘വില്ലന്‍’ എന്നീ സിനിമകള്‍ക്ക് ശേഷം ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന അഞ്ചാമത്തെ ചിത്രവുമാണിത് .30 കോടി രൂപ മുതൽ മുടക്കിൽ ആണ് ചിത്രം ഒരുങ്ങുന്നത്. കോവിഡ് കാലത്ത് ഷൂട്ടിങ് നടത്തുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രം കൂടിയാണിത്. ദൃശ്യം 2 ആണ് ആദ്യം ഷൂട്ടിങ് പൂർത്തിയാക്കിയ മോഹൻലാൽ ചിത്രം. ഇതിനു ശേഷം ദുബായിൽ അവധി ആഘോഷിക്കാൻ പോയ താരം തിരികെ വന്നിട്ടാണ് ആറാട്ടിന്റെ ലൊക്കേഷനിൽ എത്തിയത്.
നെടുമുടി വേണു, സിദ്ധിഖ്, സായ് കുമാര്‍, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് ആറാട്ടിലെ മറ്റ് അഭിനേതാക്കള്‍.