നല്ല പേടിയുണ്ടായിരുന്നു! മമ്മൂക്കയുടെ അടുത്ത് ചെല്ലുമ്പോൾ തന്നെ ഒരു തരിപ്പാണ് അനുഭവപ്പെടുന്നത്, ലുക് മാൻ 

മലയാള സിനിമയിലെ യുവ നടന്മാരിൽ ഒരു നടനാണ് ലുക് മാൻ, താരം ഇപ്പോൾ മമ്മൂട്ടിക്കൊപ്പം ഉണ്ട എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ നിമിഷത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ,…

മലയാള സിനിമയിലെ യുവ നടന്മാരിൽ ഒരു നടനാണ് ലുക് മാൻ, താരം ഇപ്പോൾ മമ്മൂട്ടിക്കൊപ്പം ഉണ്ട എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ നിമിഷത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, ഉണ്ടയിൽ വലിയ ഡയലോഗ് പറയുമ്പോൾ നല്ല പേടി ഉണ്ടായിരുന്നു, അതിലെ സീൻ തുടങ്ങുന്നതിനു മുൻപ് ഞാൻ അദ്ദേഹത്തോട് ഒന്നും ചോദിച്ചിരുന്നില്ല അത് അദ്ദേഹത്തിനും അറിയാം ലുക്മാൻ പറയുന്നു

അദ്ദേഹം എനോട് പറഞ്ഞത് ഞാൻ ഇങ്ങനെയൊക്കെ പറയുമ്പോൾ നീ അ ങ്ങനെയൊക്കെ ചെയ്യണം, യെന്നായിരുന്നു പറഞ്ഞത്. പക്ഷെ എന്ത് പറഞ്ഞാലും അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കുമ്പോൾ നല്ല പേടിയുണ്ടായിരുന്നു, അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുമ്പോൾ തന്നെ ഒരു തരിപ്പാണ് അനുഭവപ്പെടുന്നത്. പലപ്പോഴും അദ്ദേഹത്തോടൊപ്പം സംസാരിക്കുമ്പോൾ മമ്മൂട്ടി ആണെന്നുള്ള കാര്യം മറന്ന്പോയിട്ടുണ്ട്

ചിലപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് സംസാരിക്കുമ്പോൾ കാലിൽ കാൽ കയറ്റിവെച്ചായിരിക്കും സംസാരിക്കുന്നത്, കുറച്ചു കഴിയുമ്പോൾ മമ്മൂക്കയാണ് സംസാരിക്കുന്നത് എന്നറിയുമ്പോൾ അറിയാതെ കാൽ താഴേക്ക് പോകും ലുക്മാൻ പറയുന്നു. ചെമ്പൻ വിനോദ് ചിത്രമായ അഞ്ചകള്ള കോക്കാനാണ് ലുക്മാന്റെ പുതിയ ചിത്രം