‘180 രൂപയും കൊടുത്ത് പടം കാണാന്‍ കേറുന്നത് ഇതുപോലെ ഒരു എക്‌സ്പിരിമെന്റ് കാണാന്‍ അല്ല’

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം. മലയാളസിനിമ അടുത്തിടെ കണ്ട, കേട്ട ഏറ്റവും വലിയ ഹൈപ്പുള്ള ചിത്രമായി മാറാന്‍ മലൈക്കോട്ടൈ വാലിബന് ഈയൊരു കാര്യം മാത്രം മതിയായിരുന്നു. പുറത്തുവന്ന ടീസറുകളും പോസ്റ്ററുകളും…

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം. മലയാളസിനിമ അടുത്തിടെ കണ്ട, കേട്ട ഏറ്റവും വലിയ ഹൈപ്പുള്ള ചിത്രമായി മാറാന്‍ മലൈക്കോട്ടൈ വാലിബന് ഈയൊരു കാര്യം മാത്രം മതിയായിരുന്നു. പുറത്തുവന്ന ടീസറുകളും പോസ്റ്ററുകളും അഭിമുഖങ്ങളുമെല്ലാം ആ പ്രതീക്ഷയെ ഊട്ടിയുറപ്പിച്ചു. ആരാണ് വാലിബന്‍? എന്താണ് അയാളുടെ പശ്ചാത്തലം? എന്നെല്ലാമാണ് മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥാകൃത്ത് പി.എസ്. റഫീഖും പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ‘180 രൂപയും കൊടുത്ത് പടം കാണാന്‍ കേറുന്നത് ഇതുപോലെ ഒരു എക്‌സ്പിരിമെന്റ് കാണാന്‍ അല്ലയെന്നാണ് ആഷിഖ് മൂവീ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വാലിബൻ ആണല്ലോ ചർച്ച.
ഇതിൽ പല അഭിപ്രായം കണ്ടു ഇതൊരു ljp സിനിമയായി കണ്ടാൽ ഇഷ്ടപെടും, ഇതുവരെ കാണാത്ത approach ചുരുക്കി പറഞ്ഞാൽ പടം ഇഷ്ടപെടാത്തവർ ഡീഗ്രേഡ് ചെയ്യുന്നു എന്ന നിലക്കാണ് പലരുടെയും റിവ്യൂ…
അവരോട് എനിക്ക് പറയാനുള്ളത്. 180 രൂപയും കൊടുത്ത് പടം കാണാൻ കേറുന്നത് ഇതുപോലെ ഒരു expiremeant കാണാൻ അല്ല. ഇനി ljp പടം എന്ന നിലക്ക് കണ്ടാലും തിയേറ്ററിൽ ഇതിലെ scene ഒക്കെ മാറി വേറെ പടം ഒന്നും ആവില്ലല്ലോ. പടം എവിടെയും connect ആവുന്നില്ല. പിന്നെ എല്ലാരും പറയും പോലെ കുറേ ഫ്രെയിം കാണാൻ വേണ്ടി മാത്രം പൈസ കൊടുത്ത് തിയേറ്ററിൽ പോണോ??
അല്ലെങ്കിൽ ആദ്യമേ ഒരു offbeat പടമാണ്, അല്ലെങ്കിൽ ഇതിന്റെ genre നോട്‌ നീതി പുലർത്തുന്ന ടീസറോ, trailero ഇറക്കണം ആയിരുന്നു എങ്കിൽ എന്നെ പോലെ പലരും തിയേറ്ററിൽ പോയി വഞ്ചിതരവില്ലായിരുന്നു.. തലേന്ന് ഇറങ്ങിയ ടീസർ വരെ കണ്ടാൽ മാസ്സ്, അതിന്റെ പോസ്റ്റർ ഒക്കെ കണ്ടാൽ അൾട്രാ മാസ്സ്. പിന്നെ ljp ക്ലാസ്സിക്ക് പ്രതീക്ഷിച്ചു ആരെങ്കിലും തിയേറ്ററിൽ പോവോ..
എനിക്ക് ഏറ്റവും മോശം തിയേറ്റർ അനുഭവം സമ്മാനിച്ച പടം വാലിബൻ.