‘കാശുള്ളവര്‍ക്ക് എന്തുമാകാം’!!! ശബരിമല ദര്‍ശനത്തിന് പിന്നാലെ പാര്‍വതിയ്ക്ക് വിമര്‍ശനം

നടന്‍ ജയറാമും ഭാര്യ പാര്‍വതിയും ഇന്ന് ശബരിമല ദര്‍ശനം നടത്തിയിരിക്കുകയാണ്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. ഇരുമുടിക്കെട്ടേന്തി കന്നിക്കാരിയായി മലചവിട്ടിയാണ് പാര്‍വതി അയ്യപ്പനെ കാണാന്‍ എത്തിയത്. നടി അയ്യപ്പന് പുഷ്പാഭിഷേക വഴിപാടും നടത്തി. കഴിഞ്ഞ…

നടന്‍ ജയറാമും ഭാര്യ പാര്‍വതിയും ഇന്ന് ശബരിമല ദര്‍ശനം നടത്തിയിരിക്കുകയാണ്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. ഇരുമുടിക്കെട്ടേന്തി കന്നിക്കാരിയായി മലചവിട്ടിയാണ് പാര്‍വതി അയ്യപ്പനെ കാണാന്‍ എത്തിയത്. നടി അയ്യപ്പന് പുഷ്പാഭിഷേക വഴിപാടും നടത്തി.

കഴിഞ്ഞ ദിവസം സന്ധ്യയ്ക്കാണ് ചെന്നൈ മഹാലിംഗം ക്ഷേത്രത്തില്‍ നിന്ന് കെട്ടുമുറുക്കി താരദമ്പതികള്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്. 10 വയസസിനുള്ളില്‍ ശബരിമല ദര്‍ശനം നടത്താന്‍ കഴിയാതെ വന്നതിനാല്‍ 50 വയസ് കഴിഞ്ഞാണ് താരം സന്നിധാനത്ത് എത്തിയത്.

41 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് താരം ദര്‍ശനത്തിന് എത്തിയത്. പമ്പയില്‍ നിന്ന് നീലിമല വഴി നടന്നാണ് താരങ്ങള്‍ മല കയറിയത്. ദീപാരാധനയും പടി പൂജയും കണ്ട് തൊഴുതു. പുഷ്പാഭിഷേകവും നടത്തി. രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതും കണ്ടാണ് പാര്‍വതി ദര്‍ശനം പൂര്‍ത്തിയാക്കിയത്. ജയറാം ശബരിമലയില്‍ ഇടയ്ക്കിടെ ദര്‍ശനത്തിന് എത്താറുണ്ട്. എത്ര തിരക്കിനിടയിലും താരം ഇതുവരെ മുടക്കം വരുത്തിയിട്ടില്ല.

അതേസമയം, പാര്‍വതിയുടെ ശബരിമല ദര്‍ശനമാണ് സോഷ്യലിടത്ത് ചര്‍ച്ചയാകുന്നത്. പാര്‍വതി ശബരിമലയില്‍ എത്തിയ വീഡിയോ വൈറലായിരിക്കുകയാണ്. പാര്‍വതിയുടെ പ്രായമാണ് ഏറ്റവും കൂടുതല്‍ പേര്‍ ചര്‍ച്ച ചെയ്യുന്നത്.

പാര്‍വതിക്ക് അറുപത് വയസ് കഴിഞ്ഞുവോ എന്നാണ് സംശയങ്ങള്‍ നിറയുന്നത്. നടിയ്ക്ക് അമ്പത്തിമൂന്ന് വയസ് പിന്നിട്ടുവെന്നാണ് ചിലര്‍ പറയുന്നത്. മാത്രമല്ല
അമ്പത് വയസ് കഴിഞ്ഞ് ആര്‍ത്തവം നിന്ന ഏത് സ്ത്രീക്കും ശബരിമലയില്‍ പോകാമെന്നും ചിലര്‍ പറയുന്നു. കാശുള്ളത് കൊണ്ട് എന്തുമാകാം എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

അവിടെ ഇങ്ങനെ തൊഴുകൈയ്യോടെ നില്‍ക്കുമ്പോാഴും നിങ്ങള്‍ക്ക് പബ്ലിസിറ്റി വേണേ ജയറാമേട്ടാ…..? പാര്‍വ്വതി ചേച്ചി…? എന്നാണ് മറ്റൊരാള്‍ ഫോട്ടോ പങ്കുവച്ച് വിമര്‍ശിക്കുന്നത്.

മകന്‍ കാളിദാസിനൊപ്പവും ജയറാം ശബരിമലയിലെത്തിയിരുന്നു. 1992 ല്‍ ജയറാമുമായി വിവാഹം കഴിഞ്ഞ ശേഷം പാര്‍വതി അഭിനയജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. തനി വീട്ടമ്മയായി തിരക്കിലാണ് പാര്‍വതി. പൊതുവിങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്.