ബോക്സോഫീസിലും 50 കോടിയുടെ ആവേശം! അതും റിലീസായി അഞ്ചാം ദിവസം 

ഫഹദ് ഫാസിലിന്റെ ആവേശം ഇപ്പോൾ പ്രേഷകർക്കിടയിലും ബോക്സോഫീസിലും ആവേശം തീർത്തിരിക്കുന്നു, ചിത്രം റിലീസ് ചെയ്യ്തു അഞ്ചാം ദിനം പിന്നിടുമ്പോൾ 50 കോടി ക്ലബ്ബിലേക്ക് കുതിച്ചിരിക്കുകയാണ്, ഇതുവരെയും ചിത്രത്തിന്റെ ആഗോള കളക്ഷൻ 48 കോടിയാണ് നേടിയത്.…

ഫഹദ് ഫാസിലിന്റെ ആവേശം ഇപ്പോൾ പ്രേഷകർക്കിടയിലും ബോക്സോഫീസിലും ആവേശം തീർത്തിരിക്കുന്നു, ചിത്രം റിലീസ് ചെയ്യ്തു അഞ്ചാം ദിനം പിന്നിടുമ്പോൾ 50 കോടി ക്ലബ്ബിലേക്ക് കുതിച്ചിരിക്കുകയാണ്, ഇതുവരെയും ചിത്രത്തിന്റെ ആഗോള കളക്ഷൻ 48 കോടിയാണ് നേടിയത്. കേരളത്തിൽ നിന്നും മാത്രം  ചിത്രത്തിന് ആദ്യ ദിനം 3 . 5 കോടിയാണ് ലഭിച്ചിരിക്കുന്നത് അപ്പോൾ ആഗോള കളക്ഷൻ 10 . 57 കോടി ആയിരുന്നു. പിന്നീട് വന്ന ദിവസങ്ങളിൽ ആഗോള കളക്ഷൻ പത്തു കോടിയായി സമനില നിറുത്തി

ഞായറാഴ്ച കേരളത്തിൽ നിന്നും 4 കോടിക്കടുത്തു കളക്ഷൻ ലഭിക്കുകയുണ്ടായി.എന്നാൽ  ആഗോളതലത്തിൽ 11 കോടിയാണ് ചിത്രം നേടിയെടുത്തത്. ചിത്രത്തിന് കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ഫഹദിന്റെ ആദ്യം 50 കോടി നേടിയ ചിത്രം ഞാൻ പ്രകാശൻ ആയിരുന്നു

ഇപ്പോൾ ഈ ആവേശം തുടരുകയാണെങ്കിൽ നടന്റെ ഈ ആവേശത്തിന് 100 കോടി നേടും എന്ന കാര്യത്തിൽ യാതൊരു സംശയമില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്, എന്നാൽ അങ്ങനെ 100 കോടി ക്ളബ്ബിൽ ആവേശം കയറുകയാണെങ്കിൽ ഫഹദിന്റെ ആദ്യ 100 കോടി നേടുന്ന ചിത്രം ആവേശമായിരിക്കും ,ജിത്തു മാധവ് രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യ്ത ചിത്രമാണ് ആവേശം, ചിത്രത്തിൽ തികച്ചു വെത്യസ്ത ഒരു അഭിനയമാണ് ഫഹദ് കാഴ്ച്ച വെച്ചിരിക്കുന്നത്