അങ്ങനെയാരു വികാരം ഇല്ലെന്ന് പറയാൻ കഴിയില്ല, ഒരാളെ മിസ് ചെയ്യുന്നുണ്ടെന്ന് അഭയ ഹിരൺമയി

അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണ് ഗായിക അഭയ ഹിരൺമയി. എന്നാൽ വാർത്തകളും സൈബർ ബുള്ളിങ്ങും ഒന്നും തന്നെ മൈൻഡ് ചെയ്യാതെയാണ് അഭയ മുന്നോട്ടു പോവുന്നത്. ഗോപി സുന്ദറുമായുള്ള വേർപിരിയലിന് ശേഷം ആദ്യമായി ജീവിതത്തിൽ…

അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണ് ഗായിക അഭയ ഹിരൺമയി. എന്നാൽ വാർത്തകളും സൈബർ ബുള്ളിങ്ങും ഒന്നും തന്നെ മൈൻഡ് ചെയ്യാതെയാണ് അഭയ മുന്നോട്ടു പോവുന്നത്. ഗോപി സുന്ദറുമായുള്ള വേർപിരിയലിന് ശേഷം ആദ്യമായി ജീവിതത്തിൽ തനിക്ക് ഒരാളെ മിസ് ചെയ്യുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗായിക അഭയ ഹിരൺമയി.

 

ഇരുവരും തമ്മിലുള്ള വേർപിരിയലിന് ശേഷം ഇതാദ്യമായാണ് അഭയ ഇക്കാര്യത്തെ കുറിച്ച സംസാരിക്കുന്നത്. പറയാം നേടാം എന്ന ഷോയിലൂടെയാണ് അഭയ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ജീവിതത്തിൽ ഒരാളെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായയും മിസ് ചെയ്യുന്നുണ്ട് എന്നു പറയും. അങ്ങനെയൊരു മിസിംഗ് ഇല്ലെന്ന് പറയയാൻ കഴിയില്ല ആ വികാരം ഇല്ല എന്ന് പറഞ്ഞ് നമുക്ക് മുന്നോട്ട് പോവാൻ പറ്റില്ലെന്നും അഭയ ഹിരൺമയി പറഞ്ഞു.

താൻ ഇപ്പോൾ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് തന്റെ കരിയറിനാണെന്നും നേരത്തെ വ്യക്തി ജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകിയ സമയത്ത് കരിയറിൽ ശ്രദ്ധിച്ചില്ലെന്നും അവർ പറഞ്ഞു.പാട്ടാണ് ഇനി തന്റെ ജീവിതമെന്നും കരിയറിനാണ് പ്രഥമ പരിഗണനയെന്നും അഭയ പറഞ്ഞു. തന്റെ ജീവിതത്തിൽ അന്നും ഇന്നും എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടായിരുന്നത് സുഹൃത്തുക്കളാണെന്നും ഇപ്പോഴും ഒപ്പമുള്ളത് ആ സുഹൃത്തുക്കൾ തന്നെയാണെന്നും അഭയ വ്യക്തമാക്കി