‘താമസ മാറ്റത്തിന് കാരണം സൂര്യയുടെ വീട്ടിലെ അടിയോ’, ചോദ്യത്തിന് കൃത്യമായ മറുപടി നൽകി ജ്യോതിക

അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് മുംബൈയിലേക്ക് താമസം മാറിയതെന്ന് വെളിപ്പെടുത്തി നടി ജ്യോതിക. അവരുടെ ആരോഗ്യകാര്യങ്ങൾ നോക്കുന്നതിന് വേണ്ടിയാണ് താത്കാലികമായ ഈ മാറ്റം. ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം ഇക്കാര്യം വ്യക്തമാക്കിയത്. വീട്ടിലെ…

അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് മുംബൈയിലേക്ക് താമസം മാറിയതെന്ന് വെളിപ്പെടുത്തി നടി ജ്യോതിക. അവരുടെ ആരോഗ്യകാര്യങ്ങൾ നോക്കുന്നതിന് വേണ്ടിയാണ് താത്കാലികമായ ഈ മാറ്റം. ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം ഇക്കാര്യം വ്യക്തമാക്കിയത്.
വീട്ടിലെ വഴക്കു കാരണമാണോ മുംബൈയിലേക്ക് താമസം മാറിയതെന്ന അവതാരകന്റെ ചോദ്യത്തിന് ജ്യോതിക മറുപടി നൽകുകയായിരുന്നു. സൂര്യയുടെ കുടുംബത്തിലുള്ള അസ്വാരസ്യങ്ങൾ കാരണമാണ് ജ്യോതികയും മക്കളും മുംബൈയിലേക്ക് മാറിയതെന്ന് ചില ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

കൂട്ടുകുടുംബമായാണ് സൂര്യയും കാർത്തിയും ചെന്നൈയിൽ കഴിയുന്നത്. ‘കൊവിഡ് സമയത്ത് എന്റെ അച്ഛനും അമ്മയ്ക്കും രണ്ട് മൂന്ന് തവണ വൈറസ് ബാധിച്ചിരുന്നു. ആ സമയത്ത് പോകാൻ പറ്റിയില്ല, കാരണം അന്ന് വിമാനമൊക്കെ റദ്ദ് ചെയ്തിരുന്നു അപ്പോഴാണ് ഞാൻ ഇരുന്നു ആലോചിച്ചത്. വിവാഹം കാരണം മാത്രമല്ല, ഞാൻ ചെന്നൈയിൽ എത്തിയിട്ട് 25 – 27 വർഷമായി. അച്ഛനമ്മമാരിൽ നിന്നും അകലെയാണ്. ഇനി അവരെ മിസ് ചെയ്യരുതെന്ന് തോന്നി. അവരെ നഷ്ടപ്പെടുമോ, അവർക്കൊപ്പം ചെലവഴിക്കാൻ പറ്റിയ സമയം മിസ് ആവുമോ എന്നൊക്കെ പേടി തോന്നി‘ – ജ്യോതിക പറഞ്ഞു

‘വിവാഹത്തിന് ശേഷം നമ്മൾ ഒരിക്കലും പെൺകുട്ടിയുടെ അച്ഛനമ്മമാരെക്കുറിച്ച് ആലോചിക്കാറില്ല. വീടിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറിപ്പോകാൻ അവൾക്ക് സാധിക്കുന്നില്ല. അവളുടെ അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന ഒരു സമയം അവൾ മിസ് ചെയ്തു പോകുന്നുണ്ട്. ആ ഒരു പേടി കൊവിഡ് സമയത്ത് എനിക്ക് വളരെ കൂടുതലായി തോന്നി. പോയി അവർക്കൊപ്പം നിൽക്കണം എന്ന് തോന്നി. അങ്ങനെ കുറച്ച് സമയത്തേക്ക് അവിടെ പോയി നിൽക്കാനുള്ള തീരുമാനം എടുത്തു‘ – താരം കൂട്ടിച്ചേർത്തു.