വയസ്സാകുന്ന കാര്യം ശരീരം അറിയിപ്പിച്ച് കൊണ്ടിരിക്കുകയാണ്, അഭിരാമി!

നിരവധി നല്ല ചിത്രങ്ങളിൽ കൂടി ഒരുകാലത്ത് മലയാള സിനിമയുടെ ഭാഗമായ താരമാണ് അഭിരാമി. അഭിരാമി എന്ന പേര് ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ചിത്രം ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രമാണ്. ചിത്രത്തിലെ…

നിരവധി നല്ല ചിത്രങ്ങളിൽ കൂടി ഒരുകാലത്ത് മലയാള സിനിമയുടെ ഭാഗമായ താരമാണ് അഭിരാമി. അഭിരാമി എന്ന പേര് ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ചിത്രം ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രമാണ്. ചിത്രത്തിലെ കഥയും അഭിരാമിയുടെ അഭിനയവും എല്ലാം വർഷങ്ങൾക്ക് ശേഷം ഇന്നും മലയാളികൾ ഓർത്തിരിക്കുന്നു.  എന്നാൽ കുറച്ച് നാളുകൾ മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വന്നിരുന്നു. അപ്പോത്തിക്കരി എന്ന ആസിഫ് അലി ചിത്രത്തിൽ കൂടിയാണ് താരം തിരിച്ച് വന്നത്. എങ്കിലും പഴയത് പോലെ സജീവമല്ല താരം ഇപ്പോൾ. കാരണം ഇപ്പോൾ വളരെ അധികം ശ്രദ്ധിച്ച് മാത്രം ആണ് താരം സിനിമ തിരഞ്ഞെടുക്കുന്നത്. അടുത്തിടെയാണ് മലയാള ചിത്രം ചാർളിയുടെ തമിഴ് റീമേക്കിൽ അഭിരാമി അഭിനയിച്ചിരുന്നത്. ചിത്രത്തിൽ കൽപ്പന ചെയ്ത വേഷത്തിൽ ആണ് അഭിരാമി എത്തിയത്. ചിത്രം ജനുവരിയിൽ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അഭിരാമി.

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി മലയാള സിനിമയുടെ മാറ്റം കണ്ടു എനിക്ക് ഒരുപാട് സന്തോഷം ആണ് ഉള്ളത്. കാരണം ഇപ്പോൾ മലയാള സിനിമയിൽ ഒരു പുതിയ വസന്തം തന്നെ ആണെന്ന് പറയാം. പ്രഗത്ഭരായ നിരവധി തിരക്കഥാകൃത്തുക്കളും സംവിധായകരും അഭിനേതാക്കളും എല്ലാം കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് മലയാള സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. അത് പോലെയുള്ള പ്രഗത്ഭരായ ടീമിനൊപ്പം ചിത്രങ്ങൾ ചെയ്യാൻ എനിക്ക് അതിയായ ആഗ്രഹവും ഉണ്ട്. മുപ്പത് വയസ്സ് കഴിഞ്ഞ പല നടികൾക്കും ശക്തവും വ്യത്യസ്തവുമായ നിരവധി കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം ആണ് ഇപ്പോൾ മലയാള സിനിമയിൽ ഉള്ളത്. അത് തന്നെ ഒരുപാട് സന്തോഷവും പ്രതീക്ഷയും തരുന്ന കാര്യം ആണ്.

അത് പോലെ തന്നെയാണ് ഓരോ മാറ്റവും. നമ്മൾ മുൻപ് പോയ സ്ഥലങ്ങളിൽ ഇപ്പോൾ പോകുമ്പോൾ അവയ്ക്ക് ഉണ്ടായ മാറ്റങ്ങൾ നമുക്ക് പെട്ടന്ന് തിരിച്ചറിയാൻ പറ്റും. എന്തിനു കൂടുതൽ പറയുന്നു. വിവാഹം കഴിഞ്ഞുള്ള കുടുംബജീവിതത്തിൽ പോലും നമുക്ക് മാറ്റങ്ങൾ ആണ് ഉണ്ടാകുന്നത്. നമുക്ക് വയസ്സാകുന്നത് ശരീരം പോലും നമ്മളെ അറിയിക്കും. മുടി കൊഴിയും, ശരീരം മെലിയുകയും വണ്ണം വയ്ക്കുകയും ചെയ്യുന്നത് എനിക്കും വന്നിട്ടുണ്ട്. എന്നാൽ ഞാൻ അതൊക്കെ ആസ്വദിക്കാറുണ്ട്. കാരണത്തെ ജീവിതകാലം മുഴുവനും ഒരു രീതിയിൽ തന്നെ പോകുന്നത് ശരിയല്ലല്ലോ എന്നുമാണ് അഭിരാമി പറഞ്ഞത്.