ജനങ്ങളെയും അഭിനയിച്ച് പറ്റിക്കാമെന്നു കരുതിയോ, നയൻതാരയ്ക്ക് നേരെ വിമർശനം!

കഴിഞ്ഞ ദിവസം ആയിരുന്നു നയൻതാര വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നത്. നയൻതാരയും കാമുകൻ വിഘ്‌നേശ് ശിവനും വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ വിഘ്‌നേശ്  തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ കൂടി പുറത്ത് വിട്ടത്. ദയവായി എല്ലാവരും…

കഴിഞ്ഞ ദിവസം ആയിരുന്നു നയൻതാര വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നത്. നയൻതാരയും കാമുകൻ വിഘ്‌നേശ് ശിവനും വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ വിഘ്‌നേശ്  തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ കൂടി പുറത്ത് വിട്ടത്. ദയവായി എല്ലാവരും വാക്സീന്‍ എടുക്കമെന്നും ജാഗ്രതയോടെ കോവിഡിനെതിരെ പോരാടണ’മെന്നുമാണ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് വിഘ്‌നേശ് കുറിച്ചത്. വളരെ പെട്ടന്നാണ് ചിത്രം ആരാധക ശ്രദ്ധ നേടിയത്. ഇതോടെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് നയൻതാരയ്ക്ക് എതിരെ ഉയർന്നിരിക്കുന്നത്. വാക്‌സിൻ സ്വീകരിക്കുന്ന നയൻതാരയുടെ ചിത്രത്തിൽ മരുന്നും സിറിഞ്ചും ഇല്ല എന്നും വാക്‌സിൻ എടുക്കുന്നതാണ് അഭിനയിക്കുന്നത് ആണെന്നുമാണ് പൂരിഭാഗം പേരും പറഞ്ഞിരിക്കുന്നത്. ഇതോടെ വിഘ്‌നേശ് പങ്കുവെച്ച പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരിക്കുകയാണ്.

ആളുകളെ പറ്റിക്കാൻ വേണ്ടി വെറുതെ ഓരോ പോസ്റ്റുമായി ഇറങ്ങിയേക്കുകയാണെന്നും സിറിഞ്ച് ഇല്ലാതെ ഇൻജെക്ഷൻ എടുക്കുന്ന വിദ്യ ഞങ്ങൾക്ക് കൂടി ഒന്ന് പറഞ്ഞു തരണേ എന്നും ഒക്കെയുള്ള വിമർശനങ്ങൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ നയൻതാര വാക്‌സിൻ സ്വീകരിച്ചെന്നും ആളുകൾ ബോധവാന്മാർ ആകാൻ വേണ്ടിയാണ് ചിത്രം പങ്കുവെച്ചത് എന്നും അല്ലാതെ ആളുകളെ പറ്റിക്കാൻ വേണ്ടി അല്ല എന്നുമാണ് മറ്റു ചിലർ പറയുന്നത്.

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര. അടുത്തിടെയാണ് കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നയൻതാര നിഴൽ എന്ന ചിത്രത്തിൽ കൂടി മലയാളത്തിലേക്ക് വീണ്ടും തിരിച്ച് വരുന്നത്.