അതിൽ സങ്കടം ഉണ്ടെങ്കിലും ഞാൻ സന്തോഷിച്ചു തന്നെ മുന്നേറും അഭയ ഹിരൺ മയി 

തന്റെ വ്യക്തിജീവിതത്തിൽ പതറാതെ മുന്നേറുന്ന ഒരു ഗായിക ആണ് അഭയ ഹിരൺ മയി. ഗോപി സുന്ദറുമായി ലിവിങ് റിലേഷൻ ഉണ്ടായി പിരിഞ്ഞിട്ടും ഒരു വാക്ക് പോലും പറയാതെ ഇന്നും തന്റേടത്തോടെ ജീവിക്കുകയാണ് അഭയ, എന്നാൽ…

തന്റെ വ്യക്തിജീവിതത്തിൽ പതറാതെ മുന്നേറുന്ന ഒരു ഗായിക ആണ് അഭയ ഹിരൺ മയി. ഗോപി സുന്ദറുമായി ലിവിങ് റിലേഷൻ ഉണ്ടായി പിരിഞ്ഞിട്ടും ഒരു വാക്ക് പോലും പറയാതെ ഇന്നും തന്റേടത്തോടെ ജീവിക്കുകയാണ് അഭയ, എന്നാൽ താനെടുത്ത തീരുമാനങ്ങൾ ഒന്നും തന്നെ ഇന്നും വിഫലമായി വിചാരിക്കുന്ന ഒരാൾ അല്ല എന്നും ഗായിക പറയുന്നു. തന്റെ ജീവിതത്തിലെ ആ നിമിഷത്തിൽ സങ്കടം ഉണ്ടെങ്കിലും താൻ സന്തോഷിച്ചു തന്നെ മുന്നേറും എന്നാണ് അഭയ പറയുന്നത്. കരഞ്ഞു ജീവിക്കാനുള്ള സന്ദർഭങ്ങൾ ഒന്നും തന്നെ തന്റെ ജീവിതത്തിലുണ്ടായില്ല എന്നും താരം പറയുന്നു.

24  നെ നൽകിയ അഭിമുഖ്ത്തിൽ ആണ് ഗായിക ഈ കാര്യങ്ങൾ തുറന്നു പറയുന്നത്. എല്ലാത്തിനോടും സിങ്ക് ആകുന്ന ഒരു വ്യക്തിയാണ് ഞാൻ, എന്നെ എവിടെ കൊണ്ടിട്ടാലും ഞാൻ ജീവിക്കും അഭയ പറയുന്നു. ആ ഒരു കാര്യം എന്റെ അച്ഛനിൽ നിന്നുമാണ് കിട്ടിയത്.

എന്റെ ചങ്കൂറ്റം ആണ് എന്റെ ജീവിതത്തിൽ എന്നെ ഇതുവരെയും തുണച്ചതും. ഞാൻ ഇപ്പോൾ തന്നെ ഒരു സംഗീത സംവിധായിക ആണ്, ഇനിയും ഇന്റിപെന്റയായ സംഗീതം ഈ വർഷത്തിൽ തന്നെ ചെയ്യണം. ഞാൻ സിനിമയിൽ ഇതുവരെയും സംഗീതം നിര്വഹിച്ചിട്ടില്ല, മ്യൂസിക് ആൽബങ്ങളും മറ്റും ചെയ്യ്തിട്ടുണ്ട്. ഇനിയും സിനിമയും ചെയ്യണം. എനിക്ക് ജീവിതത്തിൽ കൂടുതൽ ചിരിക്കാൻ ആണിഷ്ടം, എനിക്ക് ജീവിതത്തിൽ ദുഃഖിക്കാൻ ഉള്ള വകയൊന്നും ഈശ്വരൻ ഇതുവരെയും തന്നട്ടില്ല, അഥവാ അങ്ങനൊരു സങ്കടം ഉണ്ടായാലും ഞാൻ ചിരിച്ചു കൊണ്ട് മാത്രമേ അതിനെ നേരിടൂ അഭയ പറയുന്നു.