സാറിനെ എന്തിന് അങ്ങിനെ വിളിച്ചുവെന്ന് ചോദിച്ച് മാനേജര്‍മാര്‍ വഴക്കുണ്ടാക്കും: ‘സംഗതി’ വിഷയത്തില്‍ ശരത്ത്

ഒരുകാലത്ത് സംഗീത സംവിധായകര്‍ സിനിമാ ഗാനങ്ങളുടെ പിന്നണിയില്‍ മാത്രം ഒതുങ്ങിയിരുന്ന കാലത്ത് മലയാളികള്‍ക്ക് ഇവരെ വലിയ പരിചയം ഉണ്ടായിരുന്നില്ല. മലയാളികള്‍ സംഗീത സംവിധായകരെ അറിഞ്ഞതും സ്‌നേഹിച്ചതും അവരുടെ ശബ്ദത്തിലൂടെ മാത്രമായിരുന്നു. എന്നാല്‍ റിയാലിറ്റി ഷോ…

ഒരുകാലത്ത് സംഗീത സംവിധായകര്‍ സിനിമാ ഗാനങ്ങളുടെ പിന്നണിയില്‍ മാത്രം ഒതുങ്ങിയിരുന്ന കാലത്ത് മലയാളികള്‍ക്ക് ഇവരെ വലിയ പരിചയം ഉണ്ടായിരുന്നില്ല. മലയാളികള്‍ സംഗീത സംവിധായകരെ അറിഞ്ഞതും സ്‌നേഹിച്ചതും അവരുടെ ശബ്ദത്തിലൂടെ മാത്രമായിരുന്നു.

എന്നാല്‍ റിയാലിറ്റി ഷോ കളുടെ കടന്നു വരവോടെ ഈ സാഹചര്യം മാറി. ശബ്ദങ്ങളില്‍ മാത്രം ഒരുങ്ങിയിരുന്ന പല സംഗീത സംവിധായകരും മലയാളികളുടെ മനസ്സിലേയ്ക്ക് ഇറങ്ങിച്ചെന്നു. ഒപ്പം അവരുടെ സംസാരി രീതിയും തമാശ പറയുന്നതിനുള്ള കഴിവും മലയാളികളെ അവരിലേയ്ക്ക് എളുപ്പത്തില്‍ അടുപ്പിച്ചു.

ഇത്തരത്തില്‍ മലയാള സിനിമയിലെ മികച്ച സംഗീത സംവിധായകരില്‍ ഒരാള്‍ ആയ ശരത്തിന്റെ റിയാലിറ്റി ഷോ ജഡ്ജ്‌മെന്റും മറ്റ് കമന്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതില്‍ പ്രധാനമാണ് മത്സരാര്‍ത്ഥികളോട് സ്ഥിരമായി അദ്ദേഹം പറയുന്ന ‘സംഗതി’ എന്ന കമന്റ്. പലപ്പോഴും തന്റെ പേരിനൊപ്പം ചേര്‍ത്ത് മറ്റുള്ളവര്‍ പറയുന്നു ഈ ‘സംഗതി’യെ ക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ശരത്.


‘ഇതെങ്ങനെ എന്റെ തലയില്‍ വന്ന് വീണു എന്നറിഞ്ഞൂടാ. സംഗതി, എന്ന് പറയുന്നതിന്റെ ടോണിലും അതിന്റെ അര്‍ത്ഥം മാറ്റാം. ‘സംഗതിയൊക്കെ എങ്ങനുണ്ട്’ എന്ന് ചോദിച്ചാല്‍ അതിന് വേറെ അര്‍ത്ഥവും വരാം. ഈ സംഗതിയൊന്നുമല്ല. അത് മഹാ വൃത്തികേടാണ്.

‘സംഗതി സാര്‍ അല്ലേ’ എന്ന് ചോദിക്കും. എന്റെ മാനേജര്‍മാര്‍ക്ക് അത് ഇഷ്ടമല്ല. എനിക്ക് അവര്‍ എന്ത് ചോദിച്ചാലും പ്രശ്‌നമില്ല. അവര്‍ക്ക് അങ്ങനെയാണ് റിലേറ്റ് ചെയ്യാന്‍ തോന്നുന്നത് എങ്കില്‍ അങ്ങനെ ചെയ്‌തോട്ടെ. മാനേജര്‍മാര്, അതെന്തിനാ സാറിനെ അങ്ങനെ വിളിക്കുന്നത് എന്ന് ചോദിച്ച് പെട്രോള്‍ പമ്പിലൊക്കെ വഴക്കുണ്ടാക്കിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.


ക്ഷണക്കത്ത് എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്ക് വന്നയാളാണ് ശരത്. തുടര്‍ന്ന് മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒട്ടനവധി ഗാനങ്ങള്‍ ഒരുക്കിയ അദ്ദേഹത്തിന് 2011-ലെ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

സിനിമ വിജയിക്കാത്തതിന് സംഗീത സംവിധായകനെ കുറ്റം പറയുന്ന പ്രവണതയ്‌ക്ക് എതിരെ മുന്‍പ് ഇദ്ദേഹം രംഗത്തെത്തിയത് ശ്രദ്ധേയം ആയിരുന്നു. ഇതിലൊക്കെ എന്താണ് ന്യായം എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

സിനിമകള്‍ പലതും വിജയിക്കാത്തപ്പോഴും അതിലെ ഗാനങ്ങള്‍ ഇന്നും ആ ഗാനങ്ങള്‍ ലൈവായി നില്‍ക്കുകയാണ്. അന്നിത്ര മീഡിയകളില്ല, മീഡിയ സപ്പോര്‍ട്ടും ഇല്ല. എങ്കിലും പാട്ടുകള്‍ ധാരാളം പേര്‍ സ്വീകരിച്ചു. പാട്ടിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് സ്വീകരിച്ച ധാരാളം ആരാധകര്‍ അന്നും ഉണ്ടായിരുന്നു.

സംവിധായകര്‍ തന്നെ അവഗണിക്കാന്‍ കാരണം സിനിമയിലെ അന്ധ വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചില പ്രചാരണങ്ങള്‍ അങ്ങനെ വിശ്വസിക്കപ്പെടുന്നു. സിനിമ ഒരു കൂട്ടായ്മയാണ്, ഫുട്ബോള്‍ കളിപോലെ. ഒരാള്‍ മോശമായാല്‍ അത് കളിയെ ബാധിക്കും. അതാണ് സിനിമയുടെ ജയ പരാജയങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞിരുന്നു.