ചാമ്പിക്കോ’ പാര്‍ട്ടി കോണ്‍ഗ്രസില്‍ മൈക്കിളപ്പനായി പിണറായി വിജയന്‍ – വീഡിയോ തരംഗമാവുന്നു

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പര്‍വ്വത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മൈക്കിളപ്പന്റെ ‘ചാമ്പിക്കോ’ ഗ്രൂപ്പ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് മൈക്കിളപ്പനായി ഫോട്ടോ എടുത്തത്. ഏറ്റവും ഒടുവില്‍ പി ജയരാജന്റെ…

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പര്‍വ്വത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മൈക്കിളപ്പന്റെ ‘ചാമ്പിക്കോ’ ഗ്രൂപ്പ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് മൈക്കിളപ്പനായി ഫോട്ടോ എടുത്തത്. ഏറ്റവും ഒടുവില്‍ പി ജയരാജന്റെ മൈക്കിളപ്പനും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ കണ്ണൂരില്‍ നടക്കുന്ന 23 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ഗ്രൂപ്പ് ഫോട്ടോയ്‌ക്കെത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കുന്ന വേളയിലുള്ളതാണ് വീഡിയോ. എംഎ ബേബി, എസ് രാമചന്ദ്രന്‍ പിള്ള, കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഇരിക്കുന്ന ഫ്രെയിമിലേക്ക് പിണറായി നടന്നെത്തുന്ന വീഡിയോ വന്‍ ഹിറ്റാണ് സോഷ്യല്‍ മീഡിയയില്‍. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി സജി ചെറിയാനും പി പി ചിത്തരഞ്ജന്‍ എംഎല്‍എയും അടക്കം നിരവധി പേരാണ് ഫോട്ടോയും വീഡിയോയും പങ്കുവച്ചത്.