ജീവിതത്തിൽ താൻ അനുഭവിച്ച കഷ്ടപാടുകളെ കുറിച്ച് മറീന മൈക്കിൾ!!

മോഡലിംഗ് രംഗത്തിലൂടെ അഭിനയ മേഖലയിൽ എത്തിയ നടിയാണ് മറീന മൈക്കിൾ. എല്ലാവരെയും പോലെ തന്റെ ജീവിതത്തിലും ഒരു പാട് ബുദ്ധിമുട്ടകൾ ഉണ്ടായിട്ടുണ്ട് താരം പറയുന്നു, ഇപ്പോൾ തന്റെ ജീവിതത്തിൽ താൻ അനുഭവിച്ച കഷ്ടപ്പടുകളെ കുറിച്ച്…

മോഡലിംഗ് രംഗത്തിലൂടെ അഭിനയ മേഖലയിൽ എത്തിയ നടിയാണ് മറീന മൈക്കിൾ. എല്ലാവരെയും പോലെ തന്റെ ജീവിതത്തിലും ഒരു പാട് ബുദ്ധിമുട്ടകൾ ഉണ്ടായിട്ടുണ്ട് താരം പറയുന്നു, ഇപ്പോൾ തന്റെ ജീവിതത്തിൽ താൻ അനുഭവിച്ച കഷ്ടപ്പടുകളെ കുറിച്ച് നടി പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, ഇന്റർകാസ്റ് മാരേജ് ആയിരുന്നു അവരുടെ നടി പറയുന്നു.

വലിയ സാമ്പത്തിക൦ ഒന്നുമില്ലാത്തവർ ആയിരുന്നു ഇരുവരും. ഞാൻ ജനിച്ചത് കോഴിക്കോട് ആയിരുന്നു. ഒരു ദിവസം ഞങ്ങളുടെ വീട് തീ പിടിച്ചു എല്ലാം നഷ്ട്ടപെട്ടിരുന്നു, ഇടവകക്കാർ ആയിരുന്നു പിരിവുകൾ നടത്തി ഞങ്ങൾക്ക് വീട് പണിഞ്ഞു തന്നത്. അമ്മ ഒരു തയ്യൽക്കാരി ആയതുകൊണ്ട് രാത്രി പത്തുമണി ആയാലും ഉറങ്ങാതെ അമ്മ തയ്യിക്കുന്നത് കാണാമായിരുന്നു. പപ്പ ഒരു മേക്അപ്പ് ആർട്ടിസ്റ്റ് ആയതുകൊണ്ട് ഞങ്ങൾക്കു ഒന്ന് കാണാൻ പോലും കിട്ടില്ലായിരുന്നു താരം പറയുന്നു.

എന്റെ പത്താം ക്ലാസ്സിലെ പഠനത്തിന് ശേഷമാണ് പപ്പ വീട്ടിൽ സ്ഥിരം കാണപ്പെട്ടിരുന്നത്. കാരണം പപ്പയുടെ കൂടെ ജോലി ചെയത ആൾ മരിച്ചു അതിന്റെ ഡിപ്രെഷനിൽ ആണ് പപ്പ വീട്ടിൽ തന്നെ ആയത്, പിന്നീട പപ്പാ പണിക്ക് പോയിട്ടില്ല. പിന്നീട് ഞാൻ പള്ളിയിൽ  ഓർക്കസ്ട്രയിൽ പാടാൻ തുടങ്ങി അപ്പോൾ ഒരു തുച്ചമായ ശമ്പളം കിട്ടും അതായിരുന്നു ഞങ്ങളുടെ വരുമാനം മറീന പറയുന്നു.