ജീത്തു ജോസഫ്  ചിത്രത്തിൽ പ്രധാന കഥാപാത്രമായി ആസിഫ് അലി! ചിത്രീകരണം പൂർത്തീകരിച്ചു 

അടുത്തിടയിൽ സോഷ്യൽ മീഡിയിൽ എത്തിയ വാർത്ത ആയിരുന്നു ജീത്തു ജോസഫ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നു എന്ന്. ചിത്രത്തിൽ നായിക ആയി എത്തുന്നത് അമല പോൾ ആണ്, കൂടാതെ ഈ ചിത്രത്തിൽ മറ്റൊരു പ്രധാന…

അടുത്തിടയിൽ സോഷ്യൽ മീഡിയിൽ എത്തിയ വാർത്ത ആയിരുന്നു ജീത്തു ജോസഫ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നു എന്ന്. ചിത്രത്തിൽ നായിക ആയി എത്തുന്നത് അമല പോൾ ആണ്, കൂടാതെ ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ഷറഫുദ്ധീനും എത്തുന്നു, നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജീത്തു ജോസഫ് ആണ് അവതരിപ്പിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം ട്യുണീഷ്യയിൽ പൂർത്തിയായി എന്നുള്ള റിപോർട്ടുകൾ ആണ് എത്തുന്നത്. സംവിധായകൻ അർഫാസ് അയൂബ് ജീത്തുവിന്റെ സഹസംവിധായകരിൽ ഒരാൾ ആണ്,  രമേശ് പിള്ളയും, സുന്ദർ സുന്ദരവും ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഭാഷണം ആദം അയൂബ്.ജീത്തു ജോസെഫിന്റെ സംവിധാനത്തിൽ ആസിഫ് അലിയുടെ മറ്റൊരു ചിത്രമായ കൂമൻ കഴിഞ്ഞ നവമ്പറിൽ ആയിരുന്നു റിലീസ് ചെയ്യ്തത്.

അതിൽ പൊലീസുകാരനായ ഗിരീശങ്കർ എന്ന വേഷം ആയിരുന്നു ആസിഫ് ചെയ്യ്തത്. ഒത്തിരി നായികാനായകൻമാരെ  ഉൾപ്പെടുത്തി ബിഗ് ബഡ്ജറ്റിൽ ആയിരുന്നു ഈ ചിത്രം നിർമിച്ചത്, മാജിക് ഫ്രയിംസിൽ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു ഈ ചിത്രം നിർമ്മിച്ചത്.