‘മാളികപ്പുറം’ രണ്ട് തവണ കണ്ടു: ഉണ്ണി മുകുന്ദൻ തന്നെ അത്ഭുതപ്പെടുത്തിയെന്ന് മോക്ഷ!

വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി എത്തിയ കള്ളനും ഭഗവതിയും എന്ന സിനിമയിലൂടെ മലയാളത്തിൽ എത്തിയ ബംഗാളി നടിയാണ് മോക്ഷ. കള്ളനും ഭഗവതിയും എന്ന സിനിമയിൽ ഭഗവതിയായാണ് മോക്ഷ എത്തിയത്. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത…

വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി എത്തിയ കള്ളനും ഭഗവതിയും എന്ന സിനിമയിലൂടെ മലയാളത്തിൽ എത്തിയ ബംഗാളി നടിയാണ് മോക്ഷ. കള്ളനും ഭഗവതിയും എന്ന സിനിമയിൽ ഭഗവതിയായാണ് മോക്ഷ എത്തിയത്. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത സിനിമ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്.

ഇപ്പോഴിതാ താൻ അവസാനമായി കണ്ട മലയാള ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മോക്ഷ. താൻ അവസാനമായി കണ്ട മലയാള ചലച്ചിത്രം മാളികപ്പുറമാണെന്നും ചിത്രം ഏറെ ഇഷ്ടമായിയെന്നും നടി പറഞ്ഞു. കുടുംബത്തോടൊപ്പം രണ്ട തവണ സിനിമ കണ്ടു കഴിഞ്ഞു.ആദ്യം ഹിന്ദിയിലും പിന്നീട് മലയാളത്തിലും.ഉണ്ണി മുകുന്ദന്റെ അഭിനയം കണ്ട് അത്ഭുതപെട്ടുപോയെന്നും . സെക്കന്റ് ഹാഫിൽ ഉണ്ണിയുടെ എൻട്രി ഞെട്ടിച്ചുവെന്നാണ് മോക്ഷ പറഞ്ഞത്.

 

മാളികപ്പുറത്തിൽ കല്ലുവായി വേഷമിട്ട ദേവനന്ദയുടെ പ്രകടനം മികച്ചതായിരുന്നുവെന്നും താൻ ദേവനന്ദയുടെ ഫാനായി മാറിയെന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മോക്ഷ വ്യക്തമാക്കി.പാലക്കാടിലെ ഒരു നാട്ടിൻപുറത്ത് നടക്കുന്ന മാത്തപ്പൻ എന്ന കള്ളന്റെയും ഭഗവതിയുടെയും കഥപറയുന്ന സിനിമയാണ് കള്ളനും ഭഗവതിയും. മോക്ഷയെ കൂടാതെ അനുശ്രീയാണ് ചിത്രത്തിലെ മറ്റൊരു നായിക