കാത്തിരിപ്പിന് വിരാമം, അങ്ങനെ കണ്ണനും അച്ചുവും ഒന്നിക്കുന്നു

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടുകൂടി സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മലയാളികളുടെ ഇഷ്ടതാരമായ ചിപ്പി ആണ് പരമ്പരയിൽ നായിക കഥാപാത്രത്തെ…

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടുകൂടി സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മലയാളികളുടെ ഇഷ്ടതാരമായ ചിപ്പി ആണ് പരമ്പരയിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പര പറയുന്നത്. തമിഴിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് പരമ്പരയായി പാണ്ട്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന സാന്ത്വനം സീരിയൽ. റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനവും. അച്ചു സുഗദ് ആണ് പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൂന്നു ചേട്ടന്മാരുടെ ഇളയ അനുജനായി ആണ് അച്ചു എത്തുന്നത്.

ഇടയ്ക്ക് കണ്ണൻ പ്രണയിക്കുന്ന പെൺകുട്ടി ആയി മഞ്ജുഷയും എത്തിയിരുന്നു. ഇവർ പരമ്പരയിൽ ബന്ധുക്കളും ആയിരുന്നു. ഈ ജോഡി കുറച്ച് നാളുകൾ മാത്രമേ പരമ്പരയിൽ കാണിച്ചോളു എങ്കിലും വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഈ ജോഡിയെ പരമ്പരയിൽ കാണിക്കാതെ ആയി. ഇതോടെ ഇവരുടെ ആരാധകരും വിഷമത്തിൽ ആയി. പാരമ്ബരയിൽ കണ്ണനെ കാണിക്കുന്നുണ്ട് എങ്കിലും അച്ചുവിനെ കാണിക്കുന്നില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും വീണ്ടും ഒരുമിക്കാൻ പോകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

എന്നാൽ ഈ തവണ സ്വാന്തനത്തിൽ കൂടിയോ മറ്റൊരു പാരമ്പരയിൽ കൂടിയോ അല്ല ഈ ജോഡികൾ വീണ്ടും ഒന്നിക്കുന്നത്. ഷോർട്ട് ഫിലിമിൽ ആണ് ഇരുവരും നായികയും നായകനുമായി എത്തുന്നത്. മനസമ്മതം എന്ന ഷോർട്ട് ഫിലിമിൽ ആണ് ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നത്. നേഴ്‌സിനെ സ്നേഹിക്കുന്ന സാധാരണക്കാരനായ പയ്യന്റെ കഥ ആണ് ഷോർട്ട് ഫിലിമിൽ അവതരിപ്പിക്കുന്നത്. എന്തായാലും തങ്ങളുടെ ഇഷ്ടജോഡികൾ വീണ്ടും സ്‌ക്രീനിൽ ഒന്നിച്ചതിന്റെ സന്തോഷത്തിൽ ആണ് ഇരുവരുടെയും ആരാധകർ.