തന്റെ ഈ സിനിമ ഓടിയെല്ലെങ്കിൽ മറ്റൊരു സിനിമ നിങ്ങൾക്ക് ഫ്രീ ആയി അഭിനയിക്കാം, അന്ന് പ്രൊഡ്യൂസർക്ക് വാക്ക് കൊടുത്തു മമ്മൂട്ടി 

മമ്മൂട്ടി ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു മൃഗയ, ഇപ്പോൾ ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ മമ്മൂട്ടി. ലോഹിദാസ് കഥ എഴുതി ഐ വി ശശി സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു മൃഗയ, ചിത്രത്തിലെ തന്റെ ഗെറ്റപ്പ്…

മമ്മൂട്ടി ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു മൃഗയ, ഇപ്പോൾ ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ മമ്മൂട്ടി. ലോഹിദാസ് കഥ എഴുതി ഐ വി ശശി സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു മൃഗയ, ചിത്രത്തിലെ തന്റെ ഗെറ്റപ്പ് തന്നെ വളരെ വെത്യസ്തം ആയിരുന്നു. ചിത്രത്തിൽ വേട്ടക്കാരൻ വാറുണ്ണി എന്ന കഥപാത്രത്തെ ആയിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്.

ഒരു സിനിമയിലും കാണാത്ത ലുക്കിൽ ആയിരുന്നു മമ്മൂട്ടി മൃഗയിൽ അഭിനയിച്ചത്. ഇരുണ്ട മുഖവും, വെട്ടിയൊതുക്കാത്ത മുടിയും, മുറുക്കാൻ കറപുരണ്ട പല്ലുകളും, ചുവന്ന കണ്ണുകളുമായിരുന്നു നടനെ, താൻ ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ നോർമൽ ഗെറ്റപ്പിൽ ആയിരുന്നു എത്തിയത്, ഇതിൽ പുതുമ ഉണ്ടോ എന്ന താൻ ലോഹിയോടു ചോദിച്ചിരുന്നു, അവർ ഒന്നും പറഞ്ഞിരുന്നില്ല, പിറ്റേ ദിവസം തനിക്ക് അഭിനയിക്കണമെന്നു പോലും തോന്നിയില്ല

പാലക്കാട്ട് വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്, ഷൂട്ടിംഗ് കാണാൻ വന്ന ഒരാൾ  വാറുണ്ണി പോലെ ആയിരുന്നു കാഴ്ച്ചയിൽ, അത് താൻ കാണാൻ ഇടവന്നു, ഈ ചിത്രത്തിലെ തന്റെ വേഷം ഇത് മതിയെന്ന് മേക്കപ്പ് മാനോട് പറഞ്ഞു. അങ്ങേനെ ഈ ഗെറ്റപ്പിൽ എത്തിയപ്പോൾ ആർക്കും തന്നെ മനസിലായില്ല, ചിത്രത്തിന്റെ പ്രൊഡ്യൂസർ കെ ആർ ജിക്ക് തന്റെ ഈ വേഷം ഇഷ്ടപ്പെട്ടില്ല, എന്നാൽ താൻ അന്ന് പറഞ്ഞു ഈ സിനിമ ഓടിയില്ലെങ്കിൽ മറ്റൊരു സിനിമ ഫ്രീ ആയി അഭിനയിക്കാമെന്ന്, വാക്ക് കൊടുത്തു . അങ്ങനെയാണ് മൃഗയിൽ വാറുണ്ണിയുടെ വേഷം ഹിറ്റ് ആയത്, സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചത്