‘പേടി തോന്നാറുണ്ട്..എനിക്കത് കിട്ടിയിട്ടുണ്ട്’!! ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച് മോശം അനുഭവമുണ്ടായി, വെളിപ്പെടുത്തി മമിത ബൈജു

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നടി മമിത ബൈജു. സൂപ്പര്‍ ശരണ്യ എന്ന ഹിറ്റ് ചിത്രത്തിലെ സോനയായി ആരാധകരെ സ്വന്തമാക്കിയ താരമാണ് മമിത. നിവിന്‍ പോളി ചിത്രം രാമചന്ദ്രബോസ്& കോയില്‍ ആണ് മമിത ഏറ്റവും ഒടുവില്‍…

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നടി മമിത ബൈജു.
സൂപ്പര്‍ ശരണ്യ എന്ന ഹിറ്റ് ചിത്രത്തിലെ സോനയായി ആരാധകരെ സ്വന്തമാക്കിയ താരമാണ് മമിത. നിവിന്‍ പോളി ചിത്രം രാമചന്ദ്രബോസ്& കോയില്‍ ആണ് മമിത ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

അടുത്തിടെയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തനിക്ക് പൊതുഇടത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞത്. ഇപ്പോഴിതാ നടി മമിതയും തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറയുകയാണ്. ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച് തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നാണ് മമിത പറയുന്നത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറയുന്നത്.

‘പേടി തോന്നാറുണ്ട്. കാരണം എനിക്കത് കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരു അനുഭവമുണ്ടായാല്‍, രണ്ടാമത് അതുപോലൊരു സാഹചര്യത്തിലേക്ക് പോകുമ്പോള്‍ നമുക്കൊരു പേടിയുണ്ടാകും. അത് അനുഭവിച്ചവര്‍ക്ക് അറിയാം’, എന്നാണ് മമിത പറയുന്നത്.

ക്യാമറയുടെ കാര്യത്തില്‍ താന്‍ ഒട്ടും കോണ്‍ഷ്യസ് അല്ലെന്ന് താരം പറയുന്നു. കാരണം കോണ്‍ഷ്യസ് ആയാല്‍ അത് എന്റെ മുഖത്ത് അറിയും. എല്ലാവര്‍ക്കും ഉള്ളതൊക്കെ തന്നെയല്ലേ നമുക്കുമുള്ളതും. അല്ലാതെ പ്രത്യേകിച്ച് എക്സ്ട്രാ ഫിറ്റിംഗ്സ് ഒന്നുമില്ലല്ലോ എന്നും താരം ചോദിക്കുന്നു.
Mamitha (4)
ഞാന്‍ എപ്പോഴും എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഡ്രസ് ആണ് ധരിക്കാറുള്ളത്.
ചിലപ്പോള്‍ തിക്കും തിരക്കുമൊക്കെ കാരണം സാരിയൊക്കെ മാറിപോയെന്ന് വരാം. അതുപക്ഷെ ഞാന്‍ അത് ശ്രദ്ധിക്കാറില്ല. ശ്രദ്ധിച്ചാല്‍ അത് ശരിയാക്കും.

ചിലപ്പോള്‍ ശ്രദ്ധിക്കില്ല, സാരി ശരിയാക്കാതിരുന്നാല്‍ ക്യാമറ അങ്ങോട്ട് തന്നെയാകും ഫോക്കസ് ചെയ്യുക. അതിനിപ്പോള്‍ എന്താണ് പറയുക? എത്രയെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് ചെയ്യും. എപ്പോഴും ഇതും നോക്കിയിരിക്കുകയല്ലല്ലോ എന്നും താരം പറയുന്നു.