‘എനിക്ക് കഴിഞ്ഞില്ലെങ്കിലും മകന് ഭാവന ചേച്ചിയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചു’ കുഞ്ചാക്കോ ബോബന്‍

bhavana meets kunchhako boban son
bhavana meets kunchhako boban son

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടന്‍ കുഞ്ചാക്കോ ബോബനെ. താരം പങ്കുവെക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ നടി ഭാവനയുടേയും മകന്റേയും ഒരുമിച്ചുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഇസക്കുട്ടനെ കയ്യിലെടുത്ത് നില്‍ക്കുന്ന നടി ഭാവനയുടെ പുതിയ ചിത്രങ്ങളാണ് നടന്‍ പോസ്റ്റ് ചെയ്തത്. ഇസയുടേയും ഭാവനയുടേയും സര്‍പ്രൈസ് കൂടിക്കാഴ്ചയെക്കുറിച്ച് ഒരു കുറിപ്പും കുഞ്ചാക്കോ പങ്കുവെച്ചിട്ടുണ്ട്. ഇസഹാക്കിനെ കയ്യിലെടുത്ത് കവിളില്‍ ചുംബിക്കുന്ന ഭാവനയെയാണ് ചിത്രത്തില്‍ കാണുന്നത്. ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരിപാടിക്കെത്തിയപ്പോഴായിരുന്നു കുഞ്ചാക്കോ ബോബന്റെ മകനെ ഭാവന കണ്ടത്.

https://www.instagram.com/p/Cb4GLx7LYwb/

കുഞ്ചാക്കോ ബോബന്റെ കുറിപ്പ് ഇങ്ങനെ

ഭാവ്സ് ചേച്ചി ലവ്.. എന്റെ സുഹൃത്തിനെ കാണാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കിലും എന്റെ മകന് ഭാവന ചെച്ചിയുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചു. സന്തോഷത്തോടെയും ശക്തയായും അവളിരിക്കുന്നതു കാണാന്‍ സന്തോഷമുണ്ട്. സ്നേഹവും പ്രാര്‍ത്ഥനകളും പ്രിയപ്പെട്ടവളെ.- കുഞ്ചാക്കോ ബോബന്‍ കുറിച്ചതിങ്ങനെയായിരുന്നു.

Previous articleഅതിരപ്പള്ളിയില്‍ തുള്ളിച്ചാടി അന്‍സിബ; വൈറലായി നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
Next articleനടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഗള്‍ഫിലുള്ള മലയാള നടിയുടെ ശ്രമം