യുവനടന്‍ ധീരജ് ഡെന്നി വിവാഹിതനായി; കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്ത് ടൊവിനോ

യുവനടന്‍ ധീരജ് ഡെന്നി വിവാഹിതനായി. തൃശൂര്‍ സ്വദേശിയായ ആന്‍മരിയ ആണ് വധു. ടൊവിനോ കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തു. നിവിന്‍ പോളിയുടെ ഭാര്യ റിന്നയും വിവാഹറിസപ്ഷന് എത്തിയിരുന്നു. നിവിന്‍ പോളി, ടൊവിനോ തോമസ് എന്നിവര്‍ ധീരജിന്റെ കസിന്‍ സഹോദരങ്ങളാണ്.

‘വൈ’ എന്ന സിനിമയിലൂടെ രംഗപ്രവേശം ചെയ്ത ധീരജ് കല്‍ക്കി, മൈക്കിള്‍സ് കോഫി ഹൗസ് തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ തന്റെ കഴിവ് തെളിയിച്ച താരമാണ്. കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ്, മൈക്കല്‍ കോഫി കഫേ തുടങ്ങി ഒരു പിടി സിനിമകളില്‍ നായകനായും അഭിനയിച്ചു.

ധീരജിന്റെ അച്ഛന്റെ സഹോദരന്റെ മകനാണ് നിവിന്‍ പോളി. ധീരജിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് ടൊവിനോ തോമസ്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു വിവാഹം. എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് താന്‍ ആന്‍മരിയയെ കണ്ടതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ധീരജ് കുറിച്ചു. സുഹൃത്തുക്കളായിരുന്നു ആദ്യം. സൗഹൃദം പിന്നീട് കുറച്ച് സ്‌പെഷ്യലായ ഒന്നിലേക്ക് മാറി. ഒരുപാട് ഉയര്‍ച്ച താഴ്ചകളിലൂടെയാണ് ജീവിതം കടന്നുപോയത്. അത് ജീവിതാവസാനം വരെ തുടരാന്‍ തീരുമാനിച്ചു. ഇതൊരു സാധാരണ വിവാഹമല്ല. കുടുംബവും സുഹൃത്തുക്കളുമെല്ലാമാണ് ഇത് സാധ്യമാക്കിയതെന്ന് ധീരജ് കുറിച്ചു.

Previous articleചോരത്തിളപ്പുള്ള ചെറുപ്പക്കാരനാണ്!!! പരസ്യമായി അപമാനിച്ചാല്‍ പത്തിരട്ടി വാശി തോന്നാം: അതിജീവിതിയ്‌ക്കെതിരെ മല്ലിക സുകുമാരന്‍
Next articleമൂന്ന് മാസം മുമ്പ് ഭാര്യയെ നഷ്ടപ്പെട്ട നടന്‍ സതീഷ് വജ്ര മരിച്ച നിലയില്‍