നടന്‍ മനോബാല അന്തരിച്ചു!!! ഞെട്ടലോടെ തമിഴ് സിനിമാലോകം

പ്രശസ്ത നടനും സംവിധായകനും നിര്‍മ്മാതാവുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മനോബാലയുടെ അപ്രതീക്ഷിത വിയോഗം തമിഴ് സിനിമാലോകത്തെഞെട്ടിച്ചിരിക്കുകയാണ്. മൂന്നരപതിറ്റാണ്ടിലേറെ…

പ്രശസ്ത നടനും സംവിധായകനും നിര്‍മ്മാതാവുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മനോബാലയുടെ അപ്രതീക്ഷിത വിയോഗം തമിഴ് സിനിമാലോകത്തെ
ഞെട്ടിച്ചിരിക്കുകയാണ്.

മൂന്നരപതിറ്റാണ്ടിലേറെ സിനിമ ജീവിതത്തില്‍ നിറഞ്ഞുനിന്ന താരമാണ് വിട പറഞ്ഞത്.
700-ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാള ചിത്രം ജോമോന്റെ സുവിശേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹാസ്യനടനും ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുമായി ശ്രദ്ധിക്കപ്പെട്ട നടനാണ് മനോബാല.

താരം അവസാനമായി അഭിനയിച്ചത് ‘കൊണ്ട്രാല്‍ പാവം’, ഗോസ്റ്റി എന്നീ സിനിമകളിലാണ്. പിതാമഗന്‍, ഐസ്, ചന്ദ്രമുഖി, യാരടി നീ മോഹിനി, തമിഴ് പാടം, അലക്സ് പാണ്ഡ്യന്‍, അരന്മനൈ, ആമ്പല തുടങ്ങിയ സിനിമകളിലെ കോമഡി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ അസിസ്റ്റന്റായിട്ടാണ് മനോബാല സിനിമയിലേക്ക് എത്തിയത്. നാന്‍ ഉങ്കല്‍ രസികന്‍, പിള്ള നിള, പാറു പാറു പട്ടണം പാറു, സിരായ് പറവൈ, ഊര്‍ക്കാവലന്‍, മൂട് മന്തിരം, നന്ദിനി, നൈന തുടങ്ങി 20 ലേറെ സിനിമകള്‍ അദ്ദേഹം സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

മലയാളത്തിലും മനോബാല പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. ജോമോന്റെ സുവിശേഷങ്ങള്‍, അഭിയുടെ കഥ അനുവിന്റെയും, ബിടെക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ വിവേക്, വടിവേലു, സന്താനം എന്നിവരോടൊപ്പം ഹിറ്റ് കോമ്പോ ആയിരുന്നു മനോബാല.