ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി യുവതാരം ദുൽഖർ സൽമാൻ

ടോപ് ഗിയർ ഇന്ത്യ മാസികയുടെ കവർ ചിത്രമായി യുവതാരം ദുൽഖർ സൽമാൻ. ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാരവും ദുൽഖർ സൽമാൻ സ്വന്തമാക്കിയിരുന്നു. ടോപ് ഗിയർ മാഗസിൻറെ 40 പുരസ്‌കാരങ്ങളിൽ സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന പുരസ്‌കാരമാണ്…

ടോപ് ഗിയർ ഇന്ത്യ മാസികയുടെ കവർ ചിത്രമായി യുവതാരം ദുൽഖർ സൽമാൻ. ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാരവും ദുൽഖർ സൽമാൻ സ്വന്തമാക്കിയിരുന്നു. ടോപ് ഗിയർ മാഗസിൻറെ 40 പുരസ്‌കാരങ്ങളിൽ സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന പുരസ്‌കാരമാണ് ദുൽഖർ സൽമാന് ലഭിച്ചത്.

‘ഛുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് ടോപ് ഗിയർ ഇന്ത്യയുടെ പെട്രോഹെഡ് പുരസ്‌കാരത്തിന് താരം അർഹനായത്. കവർ ചിത്രത്തെക്കുറിച്ച് സ്വപ്നസാക്ഷാത്കാരം എഎന്നാണ് ദുൽഖർ പ്രതികരിച്ചത്. ‘ബക്കറ്റ് ലിസ്റ്റിലെ ഒരു വലിയ സ്വപ്നം എനിക്ക് സാക്ഷാത്കരിച്ചു. ടോപ്പ് ഗിയർ ഇന്ത്യയുടെ മൂന്നാം വാർഷിക ലക്കത്തിന്റെ കവറിൽ എന്നെ ഫീച്ചർ ചെയ്തു,’ മാഗസിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ തന്റെ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

അതേ സമയം സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിംഗ് ഓഫ് കൊത്ത’യാണ് ദുൽഖറിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ. ഈ ഓണത്തിന് കിംഗ് ഓഫ് കൊത്ത പ്രദർശനത്തിനെത്തും. 95 ദിവസം നീണ്ട സിനിമയുടെ ചിത്രീകരണം അടുത്തിടെ തമിഴ്‌നാട്ടിലെ കരൈക്കുടിയിൽ അവസാനിച്ചിരുന്നു.