ആരുടെ മുന്‍പിലും വന്നില്ല..!! ഇന്ന് ആരും കാണാത്ത ദൂരത്തേക്ക് യാത്രയായി..!! ജഗദീഷിന്റെ ഭാര്യ രമ…! ആദരാഞ്ജലികള്‍ അര്‍പ്പിച്ച് താരങ്ങള്‍

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ രമ അന്തരിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജഗദീഷ് എത്രത്തോളം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയോ അതിന് നേരെ വിപരീതത്തില്‍ ജീവിക്കുന്ന ആളായിരുന്നു ഈ താരപത്‌നി. താരപത്‌നിയായിട്ടും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത വ്യക്തിയായിരുന്നു…

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ രമ അന്തരിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജഗദീഷ് എത്രത്തോളം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയോ അതിന് നേരെ വിപരീതത്തില്‍ ജീവിക്കുന്ന ആളായിരുന്നു ഈ താരപത്‌നി. താരപത്‌നിയായിട്ടും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത വ്യക്തിയായിരുന്നു ഡോ രമ. ഇതേ കുറിച്ച് ജഗദീഷ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ‘എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. എന്നായിരുന്നു മുന്‍പൊരിക്കല്‍ ജഗദീഷ് പറഞ്ഞിരുന്നത്.

അങ്ങനെ പൊതുവേദികളില്‍ ആര്‍ക്ക് മുന്‍പിലും പ്രത്യക്ഷപ്പെടാതെ ആരും കാണാത്ത ദൂരത്തേക്ക് രമ യാത്രയായി…ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ആയിരുന്നു. അസുഖബാധിതയായിരുന്നു എന്നാണ് വിവരം. ജഗദീഷിന് ആശ്വാസവാക്കുകളുമായി സിനിമാ ലോകത്തെ എല്ലാവരും കൂടെയുണ്ട്. ആ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് പ്രമുഖരും രംഗത്ത് വരികയാണ്. രമ തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരിയായിരുന്നുവെന്നും എന്ത് അത്യാവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് നഷ്ടപ്പെട്ടതെന്നുമാണ് രമയെ കുറിച്ച് ഇടവേള ബാബു പറഞ്ഞത്.

ജഗദീഷിന്റെ ആരാധകര്‍ക്ക് പോലും അത്ര സുപരിചിതയല്ല രമ. രമ ഒരിക്കലും സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്‌പെഷ്യല്‍ അഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവില്ല, അതിന്റെ കാരണവും ഇതാണ്. എന്നും ജഗദീഷ് നേരത്തേ ഭാര്യയെ കുറിച്ച് പറഞ്ഞിരുന്നു.അത്തരം ഫോട്ടോകള്‍ പോലും പുറത്ത് വരാത്തത് ഇക്കാരണം മൂലമാണെന്ന് ജഗദീഷ് പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ലെന്നും ജഗദീഷ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 61-ാം വയസ്സില്‍ അസുഖബാധിതയായാണ് മരണം സംഭവിച്ചത്. രമ്യ, സൗമ്യ എന്നിവര്‍ മക്കളാണ്. വൈകുന്നേരം നാല് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ വെച്ച് സംസ്‌ക്കാരം നടക്കും.