ജെര്‍മി റെന്നറുടെ ആരോഗ്യസ്ഥിതി അതീവഗുരുതരം!!! ശസ്ത്രക്രിയ പൂര്‍ത്തിയായി

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സലിലെ ഹാള്‍ക്ക് ഐ എന്ന സൂപ്പര്‍ ഹീറോ കഥാപാത്രത്തിലൂടെ പ്രശസ്തനായ താരം ജെര്‍മി റെന്നറുടെ ആരോഗ്യസ്ഥിതി അതീവഗുരുതരം. കഴിഞ്ഞ ദിവസമാണ് ജെര്‍മി റെന്നര്‍ക്ക് മഞ്ഞ് നീക്കുന്നതിനിടെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. മഞ്ഞ്…

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സലിലെ ഹാള്‍ക്ക് ഐ എന്ന സൂപ്പര്‍ ഹീറോ കഥാപാത്രത്തിലൂടെ പ്രശസ്തനായ താരം ജെര്‍മി റെന്നറുടെ ആരോഗ്യസ്ഥിതി അതീവഗുരുതരം. കഴിഞ്ഞ ദിവസമാണ് ജെര്‍മി റെന്നര്‍ക്ക് മഞ്ഞ് നീക്കുന്നതിനിടെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. മഞ്ഞ് നീക്കം ചെയ്യുന്ന വാഹനം ഓടിക്കുന്നതിനിടെയാണ് താരത്തിന് അപകടം പറ്റിയത്.

പുതുവത്സര ദിനത്തില്‍ നെവാഡയിലെ വീടിന് സമീപം സ്‌നോ പ്ലോ (ഐസ് നീക്കം ചെയ്യുന്ന വാഹനം) ഓടിക്കുന്നതിനിടെയാണ് 51 കാരനായ നടന്‍ ഗുരുതരാവസ്ഥായിലായത്. ഇദ്ദേഹത്തെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള അപ്‌ഡേറ്റാണ് പുറത്തുവരുന്നത്.

അപകടത്തിലുണ്ടായ നെഞ്ചിലെ ആഴത്തിലുള്ള മുറിവും ഓര്‍ത്തോപീഡിക് പ്രശ്‌നങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്. റെന്നറുടെ അയല്‍വാസി നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ടിഎംഇസഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ന്യൂ ഇയര്‍ രാത്രി വലിയ തോതില്‍ സംഭവ സ്ഥലത്ത് മഞ്ഞുവീഴ്ചയുണ്ടായിരുന്നു. താരത്തിന്റെ വീട്ടില്‍ നിന്നും പുറത്തിറങ്ങാനുള്ള റോഡ് മഞ്ഞ് മൂടിയിരുന്നു. ഇതോടെ മഞ്ഞ് നീക്കം ചെയ്യുന്ന വണ്ടിയുമായി ഇറങ്ങിയതായിരുന്നു താരം. എന്നാല്‍ വണ്ടി അപകടത്തിലാകുകയും ജെര്‍മിയുടെ കാലില്‍ കൂടി വാഹനം കയറിയിറങ്ങുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റതോടെ താരത്തിന് ധാരാളം രരക്തം നഷ്ടമായെന്നും റിപ്പോര്‍ട്ടുണ്ട്.

നെവാഡയിലെ മൗണ്ട് റോസ് സ്‌കീ താഹോ ഏരിയയിലെ താരത്തിന്റെ
വീട്ടില്‍ പുതുവത്സരം ആഘോഷിച്ച ശേഷം ഒരു യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു കുടുംബം.