വിജയിയും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രം ‘വാരിസി’ന്റെ സെന്‍സറിങ് പൂര്‍ത്തിയായി. വാരിസിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഒപ്പം ചിത്രത്തിന്റെ ട്രെയിലറും ഉടന്‍ പുറത്തിറങ്ങുമെന്ന സന്തോഷവും അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചു.
ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷം അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. സിനിമയുടെ ട്രെയ്ലര് നാളെ അഞ്ച് മണിക്ക് റിലീസ് ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
വംശി പൈഡിപ്പള്ളിയാണ് വാരിസ് സംവിധാനം ചെയ്യുന്നത്. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന് എന്ന കഥാപാത്രത്തെമായാണ് വിജയ് ചിത്രത്തിലെത്തുന്നത്. ശരത് കുമാറാണ് വിജയിയുടെ അച്ഛനായി ചിത്രത്തിലെത്തുന്നത്.
പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങളാവുന്നുണ്ട്. സിനിമയില്‍ എസ് ജെ സൂര്യയും പ്രധാന കഥാപാത്രമാവുന്നുണ്ട്. വിജയ്യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് വാരിസ്.
వారసుడు వస్తున్నాడు…🔥🔥🔥#VaarasuduTrailer is releasing Tomorrow at 5 PM on
▶️ https://t.co/1Q1wrF4An5A grand memorable experience awaits you in theaters this Sankranthi #Thalapathy @actorvijay sir @directorvamshi @MusicThaman @iamRashmika @PVPCinema @TSeries #Vaarasudu pic.twitter.com/DVgeT8ndmb
— Sri Venkateswara Creations (@SVC_official) January 3, 2023