ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള പരിപാടികളാണ് രാജ്യത്തുടനീളം നടക്കുന്നത്. അതിനായി രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങള്‍ വൃത്തിയാക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തിരിക്കുകയാണ് ബോളിവുഡ് താരറാണി കങ്കണാ റണാവത്. കങ്കണയും അയോധ്യയിലെത്തിയിട്ടുണ്ട്. ഞായറാഴ്ച അയോധ്യയിലെ ഹനുമാന് ഗര്‍ഹി ക്ഷേത്രത്തിലെത്തിയ കങ്കണ ക്ഷേത്രത്തില്‍ അടിച്ചുവാരുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ക്ഷേത്രത്തിലെത്തി പ്രാര്‍ഥനകള്‍ക്ക് ശേഷം താരം ചൂലെടുത്ത് ക്ഷേത്രത്തിന്റെ തറ തൂത്തുവാരുകയാണ്. പട്ടുസാരി ധരിച്ച് മുടി പിറകിലേക്ക് കെട്ടിവച്ച് സ്വര്‍ണ്ണാഭരണങ്ങളും കൂളിങ് ഗ്ലാസുകളും ധരിച്ച് അടിച്ചുവാരുകയാണ് താരം. ക്ഷേത്രത്തിന്റെ തറ വൃത്തിയാക്കുന്ന കങ്കണയുടെ വീഡിയോ വൈറലായിരിക്കുകയാണ്.
അതേസമയം ഈ ശുചിത്വ യജ്ഞത്തില്‍ പങ്കെടുത്തുകൊണ്ട് എല്ലാവരെയും ഇതിന്റെ ഭാഗമാക്കാന്‍ പ്രേരിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് കങ്കണ പറയുന്നു. അയോധ്യയിലെ പ്രതിഷ്ഠാദിനം അടുത്തിരിക്കെ നഗരത്തില്‍ ഉത്സവ പ്രതീതിയാണെന്നും താരം പറയുന്നു.
ജനുവരി മുതലാണ് രാജ്യവ്യാപകമായി ക്ഷേത്രങ്ങളില്‍ ശുചീകരണ യജ്ഞങ്ങള്‍ക്ക് തുടക്കമായത്. മുന്‍പ് നാസിക്കിലെ കലാറാം ക്ഷേത്ര പരിസരം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛത അഭിയാന്റെ ഭാഗമായി വൃത്തിയാക്കിയിരുന്നു. മോദി മോപ്പും ബക്കറ്റുമായി ക്ഷേത്രത്തിന്റെ തറ തുടയ്ക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു.
#WATCH | Ayodhya: Actress Kangana Ranaut says “Ayodhya has been decorated like a bride. Bhajans and Yagya are being organised at several places. It feels like we have reached ‘Dev Lok’…We cannot say anything about those who do not want to come…It feels really good to be in… pic.twitter.com/3CgfCw3owJ
— ANI (@ANI) January 21, 2024