വീണ്ടും പ്രണയകഥയുമായി ടൊവിനോ!! ‘മുന്‍പേ’ മോഷന്‍ പോസ്റ്റര്‍ എത്തി

ടൊവിനോ തോമസിനെ നായകനാക്കി സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മുന്‍പേ’. പ്രണയം പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും…

ടൊവിനോ തോമസിനെ നായകനാക്കി സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മുന്‍പേ’. പ്രണയം പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്.

തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും പേല്‍ ബ്ലു ഡോട്ട് പിക്‌ചേര്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടിന തോമസാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ന് ശേഷം തിയറ്റര്‍ ഓഫ് ഡ്രീംസുമായി ടൊവിനോ ഒന്നിക്കുന്ന സിനിമയാണ് ‘മുന്‍പേ’. ‘നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് തിരികെ ലഭിക്കാന്‍ നിങ്ങള്‍ എത്ര ദൂരം പോകും?’ എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ തോമസ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചത്.

റിലീസിന് ഒരുങ്ങിയിരിക്കുന്ന മഞ്ജു വാര്യര്‍ നായികയായ ‘ഫൂട്ടേജ്’ എന്ന ചിത്രത്തിന് ശേഷം സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മുന്‍പേ’. പശ്ചാത്തലസംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാം ആണ്. റെക്‌സ് വിജയനാണ് ഗാനങ്ങള്‍ ഒരുക്കിയത്.

ഛായാഗ്രഹണം: ഷിനോസ്, വസ്ത്രാലങ്കാരം: രമ്യ സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രിനിഷ് പ്രഭാകരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ബെന്നി കട്ടപ്പന, കലാസംവിധാനം: അപ്പുണ്ണി സാജന്‍, വിഷ്വല്‍ എഫക്‌സ്: മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്, ഡിഐ സ്റ്റുഡിയോ: കളര്‍ പ്ലാനെറ്റ് സ്റ്റുഡിയോ, ഡിഐ കളറിസ്റ്റ്: രെമേഷ് സി പി, സൗണ്ട് ഡിസൈന്‍: നിക്‌സണ്‍ ജോര്‍ജ്, ആര്‍ട്ട് വര്‍ക്ക്: യേശുദാസ് വി ജോര്‍ജ്, അസോസിയേറ്റ് എഡിറ്റര്‍: അല്‍ഡ്രിന്‍ ജൂഡ്, സിങ് സൗണ്ട്: വിവേക് കെ എം, സൗണ്ട് മിക്‌സ്: ഡാന്‍ ജോസ്, പിആര്‍ഒ: ശബരി.