നടന്‍ കോട്ടയം പ്രദീപ് ഇനി ഓര്‍മ്മ..!! അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്..!!

തന്റേതായ അഭിനയശൈലി കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യത നേടിയ നടനാണ് കോട്ടയം പ്രദീപ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ മലയാള സിനിമാ പ്രേമികള്‍ക്ക് ഒരു പ്രിയപ്പെട്ട നടനെ കൂടി…

തന്റേതായ അഭിനയശൈലി കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യത നേടിയ നടനാണ് കോട്ടയം പ്രദീപ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ മലയാള സിനിമാ പ്രേമികള്‍ക്ക് ഒരു പ്രിയപ്പെട്ട നടനെ കൂടി നഷ്ടപ്പെടുകയാണ്. ഓരോ കഥാപാത്രങ്ങളായി അദ്ദേഹം വെള്ളിത്തരിയില്‍ എത്തിയപ്പോഴും മലയാളികള്‍ മനസ്സ് അറിഞ്ഞ് ഒരുപാട് ചിരിച്ചു. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമാ ലോകത്തും ഒരൊറ്റ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് കോട്ടയം പ്രദീപ്.

 

അറുപത്തിയൊന്നാം വയസ്സിലെ അദ്ദേഹത്തിന്റെ വിയോഗം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. ഇന്ന് പുലര്‍ച്ചെ കോട്ടയത്ത് വെച്ചാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2010 ല്‍ ഇറങ്ങിയ ‘വിണ്ണെ താണ്ടി വാരുവായ’ എന്ന തമിഴ് ചിത്രമാണ് കോട്ടയം പ്രദീപിന്റെ കരിയര്‍ മാറ്റിമറിച്ചത്. സിനിമയില്‍ തൃഷയുടെ അമ്മാവന്‍ കഥാപാത്രത്തെ ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. അതില്‍ കോട്ടയം പ്രദീപിന്റെ ഡയലോഗുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ട്രോളന്മാരും അത് ആഘോഷമാക്കി. ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അതേസമയം, ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ രംഗത്തേക്ക് എത്തിയ നടനാണ് കോട്ടയം പ്രദീപ്.

പിന്നീട് അങ്ങോട്ട് രണ്ട് പതിറ്റാണ്ടോളമായി സിനിമാ രംഗത്ത് സജീവ സാന്നിധ്യമായി തുടരുകയായിരുന്നു അദ്ദേഹം, ഭാര്യ മായയെ കൂടാതെ മക്കളായ വിഷ്ണുവും മകള്‍ ബൃന്ദയും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. സിനിമാ പശ്ചാത്തലം ഇല്ലാതിരിന്നിട്ടും സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹം കൈപ്പിടിയില്‍ എത്തിക്കാന്‍ വേണ്ടിയുള്ള പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം സിനിമകളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.