‘ബെര്‍ലിന്‍ ബേബി’ ആലിയ ഭട്ട്.. പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താരം..!!

ബോളിവുഡില്‍ ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ചെടുത്ത നടിയാണ് ആലിയ ഭട്ട്. താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാകാറുണ്ട്. ആലിയയുടെ പുതിയ സിനിമയായ ‘ഗംഗുഭായ് കത്ത്യാവാടിയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതേസമയം ബോളിവുഡിന്റെ തന്നെ സൂപ്പര്‍സ്റ്റാര്‍ രണ്‍ബീര്‍…

ബോളിവുഡില്‍ ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ചെടുത്ത നടിയാണ് ആലിയ ഭട്ട്. താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാകാറുണ്ട്. ആലിയയുടെ പുതിയ സിനിമയായ ‘ഗംഗുഭായ് കത്ത്യാവാടിയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതേസമയം ബോളിവുഡിന്റെ തന്നെ സൂപ്പര്‍സ്റ്റാര്‍ രണ്‍ബീര്‍ കപൂറുമായുള്ള ആലിയയുടെ വിവാഹവും ആരാധകര്‍ ഉറ്റുനോക്കുന്ന മറ്റൊരു കാര്യമാണ്. ഇപ്പോഴിതാ ആരാധകര്‍ക്കായി തന്റെ പുതിയ ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആലിയ ഭട്ട്.

ജര്‍മ്മനിയില്‍ വെച്ച് പകര്‍ത്തിയ ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആലിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെയ്ക്കാറുള്ള ഫോട്ടോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. 72-ാമത് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന് ആണ് ആലിയ ജര്‍മ്മനിയില്‍ എത്തിയിരിക്കുന്നത്. ഫെസ്റ്റിവലില്‍ ഗംഗുഭായ് കത്ത്യാവാടി സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ നടക്കുന്നുണ്ട്.

https://www.instagram.com/p/CaAqVsVsvE5/?utm_source=ig_web_copy_link

ജര്‍മ്മനിയില്‍ വെച്ചെടുത്ത വെള്ള നിറമുള്ള ഗൗണ് അണിഞ്ഞ ഫോട്ടോകളാണ് ആലിയ പങ്കുവെച്ചത്. ‘ബെര്‍ലിന്‍ ബേബി’ എന്നാണ് ഫൊട്ടോകള്‍ക്കൊപ്പം ആലിയ കുറിച്ചത്. ആലിയയുടെ സിനിമാ ജീവിതം തന്നെ മാറ്റിമറിക്കും എന്ന് എല്ലാവും പ്രതീക്ഷിക്കുന്ന സിനിമയാണ് സഞ്ജയ് ലീല ഭന്‍സാലി ഒരുക്കിയ ‘ഗംഗുഭായ് കത്ത്യാവാടി’. . കാമാത്തിപുര എന്ന മുംബൈയിലെ ചുവന്ന തെരുവ് പ്രദേശത്തെ സ്ത്രീകളുടെയും അനാഥരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഗംഗുഭായ് കത്ത്യാവാടിയുടെ ജീവിതം

എസ്.ഹുസൈന്‍ സൈദി തന്റെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ സഞ്ജയ് ലീലാ ഭന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഗംഗുഭായിയായി ആലിയയുടെ ലുക്കും മാസ് ഡയലോഗുകളും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്.