റെഡ് കാര്‍പറ്റിലെത്തി സോറിയാസിസ് മറച്ചുവെക്കാതെ തന്റെ ജാക്കറ്റ് അഴിച്ച് കാര ഡെലിവീങ്; ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

എല്ലാ വര്‍ഷവും, മെറ്റ് ഗാല വേദിയില്‍ നിന്നും അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവരാറുണ്ട്. ഇവന്റ് അവസാനിച്ച് വളരെക്കാലം കഴിഞ്ഞാലും ചര്‍ച്ച ചെയ്യപ്പെടുന്ന തരത്തിലുള്ള ചിത്രങ്ങളായിരിക്കും അവ. 2022 ലെ മെറ്റ് ഗാലയില്‍ നിന്നുള്ള അത്തരത്തിലുള്ള ഒരു…

എല്ലാ വര്‍ഷവും, മെറ്റ് ഗാല വേദിയില്‍ നിന്നും അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവരാറുണ്ട്. ഇവന്റ് അവസാനിച്ച് വളരെക്കാലം കഴിഞ്ഞാലും ചര്‍ച്ച ചെയ്യപ്പെടുന്ന തരത്തിലുള്ള ചിത്രങ്ങളായിരിക്കും അവ. 2022 ലെ മെറ്റ് ഗാലയില്‍ നിന്നുള്ള അത്തരത്തിലുള്ള ഒരു ചിത്രം മോഡലും നടിയുമായ കാര ഡെലിവിംഗ്ന്റേയാണ്. റെഡ് ക്രോപ്പ്ഡ് ജാക്കറ്റും പാന്റും ധരിച്ച് ചുവന്ന പരവതാനിയിലൂടെ നടന്നു കാര. എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട്, നടി തന്റെ കോട്ട് ഊരി, താരത്തിന്റെ ‘ഗില്‍ഡഡ്’ തീം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചു. അവളുടെ മുകള്‍ഭാഗം പൂര്‍ണ്ണമായും ലോഹ സ്വര്‍ണ്ണം കൊണ്ട് വരച്ചിട്ടുണ്ടായിരുന്നു.

https://twitter.com/bandochando/status/1521855587331588096?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1521855587331588096%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Findianexpress.com%2Farticle%2Flifestyle%2Fhealth%2Fcara-delevingne-praised-psoriasis-met-gala-red-carpet-7903731%2F

എന്നാല്‍ എല്ലാവരേയും വിസ്മയിപ്പിച്ചത്, 29 കാരിയായ അവള്‍ തന്റെ സോറിയാസിസ് മറച്ചുവെച്ചില്ല എന്നതായിരുന്നു. കൈകളില്‍ സോറിയാസിസിന്റെ പാടുള്ള ഭാഗങ്ങളില്‍ മാത്രം പെയിന്റ് ഒഴിവാക്കിയായിരുന്നു കാര തീം വരച്ചത്. സോറിയാസിസിന്റെ പാടുകള്‍ അവളുടെ കൈകളുടെ മുന്നിലും പിന്നിലും ദൃശ്യമാണ്. നടിയുടെ പുറത്തു വന്ന ചിത്രങ്ങള്‍ ആരാധകരേറ്റെടുത്തിരിക്കുകയാണ്.

”കാരാ ഡെലിവിംഗ്‌നെയ്ക്ക് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മുന്നിലൂടെ ചുവന്ന പരവതാനിയില്‍ പോയി അവളുടെ സോറിയാസിസ് പാടുകള്‍ കാണിക്കാന്‍ കഴിയുമെങ്കില്‍, എനിക്ക് എന്റെ ചെറിയ പട്ടണത്തില്‍ പോയി എന്റെ ലൂപ്പസ് പാടുകള്‍ കാണിക്കാം. ഞങ്ങള്‍ രണ്ടുപേരും ഇപ്പോഴും സുന്ദരിയാണ്, ”ഒരാളുടെ കമന്റിങ്ങനെയായിരുന്നു.

മറ്റൊരാള്‍ ട്വീറ്റ് ചെയ്തു: ”ഞാന്‍ സെലിബ്രിറ്റികളെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കുന്നയാളല്ല, എന്നാല്‍ കാര ഡെലിവിംഗ്നെ അവളുടെ സോറിയാസിസ് മെറ്റ് ഗാല ലുക്കില്‍ ദൃശ്യമാക്കിയത് എന്നെ വളരെയധികം ആകര്‍ഷിക്കുന്നു.

ട്വിറ്ററിലെ മറ്റൊരു ഉപയോക്താവിന്റെ അഭിപ്രായത്തില്‍, സോറിയാസിസ് ലജ്ജിക്കേണ്ട ഒന്നല്ല. ”ഈ അവസ്ഥയെക്കുറിച്ച് അവബോധം വളര്‍ത്താന്‍ കാര ഡെലിവിഗ്‌നെ മെറ്റ് ഗാല പോലുള്ള ഒരു പ്ലാറ്റ്‌ഫോം ഇങ്ങനെ ഉപയോഗിച്ചത് അതിശയകരമാണ്’.